പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.  

എറണാകുളം: ശുചിമുറിയില്‍ ചാരായ വാറ്റ് പതിവാക്കിയ യുവാവ് എറണാകുളത്ത് പൊലീസ് പിടിയിലായി. മഴുവന്നൂർ സ്വദേശി അരൂപിനെയാണ് ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ പൊലീസും ചേർന്ന് പിടികൂടിയത്. പോഞ്ഞാശേരി പുളിയാമ്പിള്ളി ഭാഗത്തെ പൂട്ടിക്കിടക്കുന്ന ക്രഷറിന്‍റെ ശുചിമുറിയിലാണ് ഇയാള്‍ ചാരായം വാറ്റിയിരുന്നത്.

ചാരായം വാറ്റിക്കൊണ്ടിരിക്കുന്നതിനിടയിലാണ് അരൂപിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. രണ്ട് ലിറ്റർ ചാരായം, വാഷ്, വാറ്റുപകരണങ്ങൾ, ഗ്യാസ് സിലിണ്ടർ, കുക്കർ എന്നിവ ഇവിടെ നിന്ന് കണ്ടെടുത്തു. ഇവിടെ ഇടയ്ക്ക് വിളിച്ചവും പുകയും കണ്ട് നാട്ടുകാർ നൽകിയ രഹസ്യ വിവരത്തെ തുടര്‍ന്ന് ഇയാൾ പൊലീസ് നിരീക്ഷണത്തിലായിരുന്നു.

ആൽബിയുടെ ഹരിപ്പാട് വീട്ടിൽ 'സംതിംഗ് ഫിഷി'! നാട്ടുകാർക്ക് സംശയം, പൊലീസിന് രഹസ്യവിവരമെത്തി; പരിശോധന, അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം