തലസ്ഥാനത്ത് എത്തിയത് ജോലിക്ക് വരുന്നവർക്ക് ഒപ്പം, രഹസ്യ വിവരം കിട്ടിയത് കഴിഞ്ഞ ദിവസം, ബ്രൗൺഷുഗറുമായി 24കാരൻ പിടിയിൽ

Published : Nov 20, 2025, 09:31 PM IST
arrest

Synopsis

തിരുവനന്തപുരം കാട്ടാക്കടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സാദിഖ് റഹ്മത്തുള്ളയിൽ നിന്ന് 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവുമാണ് എക്സൈസ് സംഘം പിടിച്ചെടുത്തത്.  

തിരുവനന്തപുരം: കാട്ടാക്കടയിൽ നിന്നും ലക്ഷങ്ങൾ വില വരുന്ന ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. 93 ഗ്രാം ബ്രൗൺ ഷുഗറും 23 ഗ്രാം കഞ്ചാവുമാണ് ഇയാളിൽ നിന്നും പിടികൂടിയത്. പശ്വിമ ബംഗാൾ സ്വദേശി സാദിഖ് റഹ്മത്തുള്ള (24 ) ആണ് പിടിയിലായത്. നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ബ്രൗൺഷുഗർ ചില്ലറ വില്പനയ്ക്ക് കൊണ്ടുവന്നതെന്ന് എക്സൈസ് നിഗമനം. 4 ലക്ഷം രൂപയോളം വിലവരുന്ന ബ്രൗൺഷുഗർ ഇയാളിൽ നിന്നും പിടിച്ചെടുത്തു. 

കാട്ടാക്കട ബസ് സ്റ്റാന്‍റിനടുത്ത് നിന്നുമാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്. ജോലിക്ക് കേരളത്തിലേക്കെത്തുന്നവർക്കൊപ്പമാണ് എത്തിയത്. പശ്ചിമ ബംഗാളിൽ നിന്നും മറ്റൊരാൾക്ക് കൈമാറാനായി തിരുവനന്തപുരത്ത് എത്തിച്ചതായാണെന്നാണ് ഇയാൾ എക്സൈസിനോട് പറഞ്ഞത്. മയക്കുമരുന്നുമായി നേരത്തെ കൊല്ലത്തും ഇയാൾ എത്തിയിട്ടുണ്ട്. ബ്രൗൺ ഷുഗറുമായി കഴിഞ്ഞ മാസങ്ങളിൽ അറസ്റ്റിലായവരിൽ നിന്നുമാണ് ഇയാളെ കുറിച്ച് സൂചന ലഭിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് എക്സൈസ് സംഘം പരിശോധന വ്യാപകമായിക്കിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് 

 

PREV
Read more Articles on
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്