Ukraine Russia crisis : യുദ്ധഭൂമിയില്‍ നിന്ന് സെറയുമായി ആര്യയെത്തി; എല്ലാവരും ഹാപ്പി

Published : Mar 06, 2022, 10:40 AM ISTUpdated : Mar 06, 2022, 10:44 AM IST
Ukraine Russia crisis : യുദ്ധഭൂമിയില്‍ നിന്ന് സെറയുമായി ആര്യയെത്തി; എല്ലാവരും ഹാപ്പി

Synopsis

വ്യാഴാഴ്ച ദില്ലിയിലെത്തിയ ആര്യയക്ക് സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്ത പ്രത്യേക വിമാനത്തില്‍ നായയുമായി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല.  

മൂന്നാര്‍: ദിവസങ്ങള്‍ നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ തന്റെ വളര്‍ത്തുനായ സെറയുമായി ആര്യ ദേവികുളത്തെ വീട്ടിലെത്തി. ശനിയാഴ്ച വെച്ചുപ്പിനാണ് ആര്യ വീട്ടിലെത്തിയത്. വ്യാഴാഴ്ച ദില്ലിയിലെത്തിയ ആര്യയക്ക് സര്‍ക്കാര്‍ ഏര്‍പ്പാടു ചെയ്ത പ്രത്യേക വിമാനത്തില്‍ നായയുമായി യാത്ര ചെയ്യാന്‍ കഴിഞ്ഞില്ല. കേരളാ ഹൗസില്‍ തങ്ങിയ ഇരുവരും വെള്ളിയാഴ്ച ഉച്ചയോടെയാണ് കൊച്ചിയിലെത്തിയത്. അവിടെ നിന്നും കാറില്‍ മാതാപിതാക്കള്‍ക്കൊപ്പം ശനിയാഴ്ച വെളുപ്പിന് വീട്ടിലെത്തി.

കഴിഞ്ഞ 27നാണ് ആര്യ തന്റെ നായ സെറയുമായി ഉക്രെയിനിലെ വിനീത് സിയയില്‍ നിന്നും നാട്ടിലേക്ക് രക്ഷപ്പെട്ടത്. അതിര്‍ത്തി വരെ വാഹനത്തിലെത്തിയ ശേഷം 12 കീ മീറ്ററിലധികം ദൂരം നടന്നാണ് ആര്യ റൊമാനിയന്‍ അതിര്‍ത്തി കടന്നത്. വിനീത് സിയയിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിനിയാണ് ആര്യ.

മഞ്ഞ് അലിയിച്ച് കുടിവെള്ളം, ഭക്ഷണമില്ല, സുമിയിൽ നിന്ന് നടന്നെങ്കിലും രക്ഷപ്പെടാൻ കുട്ടികൾ

 

ദില്ലി/ ഹാർകീവ്: യുക്രൈനിലെ (Ukraine Crisis) താൽക്കാലിക വെടിനിർത്തൽ (Temporary Ceasefire) കൊണ്ട് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഒഴിപ്പിക്കലിന് എന്തെങ്കിലും ഗുണമുണ്ടാകുമോ എന്ന കാര്യത്തിൽ ആശങ്കയോടെ വിദേശകാര്യമന്ത്രാലയം (Ministry Of External Affairs). കിഴക്കൻ യുക്രൈനിലെ (East Ukraine) മേഖലകളിൽ ഇത് വരെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല. ഇവിടെയാണ് ധാരാളം ഇന്ത്യൻ വിദ്യാർത്ഥികളുള്ളത്. ഇവിടെ വെടിനിർത്തൽ പ്രഖ്യാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 

അതേസമയം, ആക്രമണം രൂക്ഷമായ സുമിയിൽ (Sumi, Ukraine) നിന്ന് വാഹനങ്ങൾ കിട്ടില്ലെന്ന് ഉറപ്പായതോടെ കൊടുംതണുപ്പിലും ഇന്ത്യൻ വിദ്യാർത്ഥികൾ നടന്ന് പോകാൻ തീരുമാനിക്കുകയാണ്. സർക്കാരിന്‍റെ ഒഴിപ്പിക്കൽ നടപടികൾ വൈകുന്നതിനെതിരെ സുമി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. എംബസികളിൽ നിന്ന് ഒരു വിവരവും ലഭിക്കുന്നില്ലെന്നും, അതിർത്തികളിലേക്ക് നടന്ന് പോകുകയാണെന്നും വിദ്യാർത്ഥികൾ പറയുന്നു. 

അതേസമയം, സുരക്ഷിതപാത ഒരുക്കാനുള്ള ശ്രമമാണെന്നും അനാവശ്യമായി യാത്ര ചെയ്യരുതെന്നും വിദേശകാര്യമന്ത്രാലയം കുട്ടികളോട് പറയുന്നുണ്ട്. പക്ഷേ അനിശ്ചിതമായി നീളുന്ന ഒഴിപ്പിക്കൽ നാട്ടിലെ രക്ഷിതാക്കളെയും ജീവൻ പണയം വച്ച് എംബസിയുടെ സഹായത്തിനായി കാക്കുന്ന കുട്ടികളെയും ഒരുപോലെ കടുത്ത ആശങ്കയിലാഴ്ത്തുകയാണ്. 

മഞ്ഞ് കട്ടകൾ അലിയിച്ച് കുടിവെള്ളം

അതേസമയം, കിഴക്കൻ യുക്രെയ്നിൽ കുടുങ്ങിയ വിദ്യാർത്ഥികളുടെ ദുരിതം തുടരുകയാണ്. മഞ്ഞുകട്ടകൾ അലിയിച്ചാണ് സുമിയിൽ വിദ്യാർത്ഥികൾ കുടിവെള്ളം കണ്ടെത്തുന്നത്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി