
കൊച്ചി : സംസ്ഥാനത്തെ കാര്‍ഷിക - നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മെഷിനറി ഉടമകളുടെ അംഗീകൃത സംഘടനയായ കണ്‍സ്ട്രക്ഷന്‍ എക്യൂപ്മെന്റ് ഓണേഴ്സ് അസോസിയേഷന്റെ (സി ഇ ഒ എ) നേതൃത്വത്തില്‍ കണ്‍സ്ട്രക്ഷന്‍ എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടനയുടെ സജീവ പ്രവര്‍ത്തകരായിരുന്ന അന്തരിച്ച സുജിത്ത് കുമാര്‍, ചന്ദ്രശേഖരന്‍ എന്നിവരുടെ കുടുംബങ്ങള്‍ക്കുള്ള ആശ്രയ ഫണ്ട് വിതരണം ചെയ്തു.
കിഴക്കമ്പലം ഫെറോന ചര്‍ച്ച് പാരിഷ്ഹാളില്‍ നടന്ന ചടങ്ങ് കുന്നത്തുനാട് എം എല്‍ എ അഡ്വ. പി വി ശ്രീനിജന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സഹായധനമായ അഞ്ച് ലക്ഷം രൂപ വീതം മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ എംഎല്‍എയില്‍ നിന്ന് ഏറ്റുവാങ്ങി. ചടങ്ങില്‍ സി ഇ ഒ എ എറണാകുളം ജില്ലാ പ്രസിഡന്റ് അബ്ദുള്‍ നാസര്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജിജി കടവില്‍ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന സെക്രട്ടറി സമീര്‍ ബാബു ആശ്രയ പദ്ധതിയുടെ വിശദീകരണവും സംസ്ഥാന വൈസ്പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ അനുശോചന പ്രഭാഷണവും നടത്തി. ജില്ലാ സെക്രട്ടറി ലിജു സാജു, സംസ്ഥാന ട്രഷറര്‍ അനില്‍ പൗഡികോണം, ഡി.സി.സി. സെക്രട്ടറിമാരായ എം പി രാജന്‍, ടി എച്ച് ജബ്ബാര്‍, ബിജെപി മണ്ഡലം പ്രസിഡന്റ് അഭിലാഷ്, സംഘടന സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വില്‍സന്‍ ഉലഹന്നാന്‍, സുമേഷ് കൊളുവന്‍, ജിന്‍സാദ്, അബ്ദുല്‍ റഹീം, ജിജേഷ് കെ.ശശി, ജില്ലാ ട്രഷറര്‍ മുഹമ്മദ് സൈനുദ്ദീന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ആശ്രയ പദ്ധതിയുടെ ഭാഗമായി നേരത്തെ കണ്ണൂര്‍ തളിപ്പറമ്പ് മേഖല മെമ്പര്‍ അശോകന്‍, കൊല്ലം പുനലൂര്‍ മേഖല മെമ്പര്‍ ചെറിയാന്‍, തിരുവനന്തപുരം ടൗണ്‍ മേഖല മെമ്പര്‍ സിദ്ധാര്‍ത്ഥന്‍ എന്നിവരുടെ കുടുംബത്തിനും അഞ്ച് ലക്ഷം രൂപവീതം കൈമാറിയതായും ഭാരവാഹികള്‍ അറിയിച്ചു.