വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി ബാറിലെത്തിച്ചു, പിന്നെ കത്തികാട്ടി പണവും കാറും തട്ടി; ഗുണ്ടാസംഘം പിടിയിൽ

Published : Oct 09, 2023, 10:39 PM IST
വീട്ടിൽ നിന്ന് ബലമായി വിളിച്ചിറക്കി  ബാറിലെത്തിച്ചു, പിന്നെ കത്തികാട്ടി പണവും കാറും തട്ടി; ഗുണ്ടാസംഘം പിടിയിൽ

Synopsis

വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ  ഗുണ്ടാസംഘത്തെ കസബ പൊലീസും ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി.

കോഴിക്കോട്: വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി വിളിച്ചിറക്കി നഗരത്തിലെ ബാറിലെത്തിച്ച് കത്തികാട്ടി പണവും കാറുമായി കടന്നുകളഞ്ഞ  ഗുണ്ടാസംഘത്തെ കസബ പൊലീസും ടൗൺ അസി. കമ്മീഷണർ പി ബിജുരാജിന്റെ കീഴിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് അതിസാഹസികമായി പിടികൂടി. ഒട്ടനവധി മോഷണം പിടിച്ചുപറി കേസുകളിൽ  പ്രതിയായ മെഡിക്കൽ കോളേജ് സ്വദേശി ബിലാൽ ബക്കർ (27) ,തെണ്ടയാട് എടശ്ശേരിമീത്തൽ സ്വദേശി ധനേഷ്. (32), കൊമ്മേരി സ്വദേശി സുബിൻ പോൾ (36), എന്നിവരെയാണ് കസബ പോലീസ് അറസ്റ്റ് ചെയ്തത്. 

കഴിഞ്ഞ വെള്ളിയാഴ്ച പകൽ 11.00 മണിക്കാണ് സംഭവങ്ങളുടെ തുടക്കം. പരാതിക്കാരന്റെ സിവിൽ സറ്റേഷനു സമീപമുള്ള വീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി ബലമായി പിടിച്ചിറക്കി നഗരത്തിലെ ഡി ഗ്രാൻറ് ബാറിൽ എത്തിച്ച് മർദ്ദിച്ച് കത്തികാണിച്ച് പരാതിക്കാരന്റെ കൈവശമുണ്ടായിരുന്ന കാറും ഒരു ലക്ഷം രൂപയും പിടിച്ചുപറിച്ചുകൊണ്ടു പോവുകയായിരുന്നു. മർദ്ദനമേറ്റു അവശനായ തലക്കളത്തൂർ സ്വദേശിയുടെ പരാതിയിൽ കസബ പൊലീസ് കേസ് എടുത്ത് അന്വേഷണം നടത്തുന്നതിനിടെ ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധനയിലാണ് ക്വട്ടേഷൻ സംഘത്തിലെ കുപ്രസിദ്ധനായ ബിലാൽബക്കറും കൂട്ടാളികളുമാണ് എന്ന് മനസിലായത്.

മോഷണം പോയ കാർ ബിലാൽ ബക്കറിൻ്റെ മെഡിക്കൽ കോളേജ് എൻ.ജി.ഒ ക്വാർട്ടേഴ്സിലെ പാർക്കിംഗിൽ നിന്നും പോലീസ് കണ്ടെടുത്തു . മറ്റ് രണ്ട് പ്രതികളെ അവരുടെ വീടുകളിൽ നിന്നും അറസ്റ്റ് ചെയ്തത്. മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റിലായ ബിലാൽ ബക്കർ ഒട്ടനവധി പിടിച്ചുപറി മോഷണക്കേസ്സിലെ പ്രതിയാണ്. 

Read more:  വാടക കെട്ടിടത്തില്‍ എംഡിഎംഎ, ഹാഷിഷ് ഓയില്‍ വില്‍പ്പന: വല വിരിച്ച് യോദ്ധാവ്, മൂന്ന് യുവാക്കള്‍ പിടിയില്‍

സിറ്റി പൊലീസ് കമ്മീഷണർ കെ.ഇ ബൈജുവിന്റെ നിർദ്ദേശത്തിൽ ടൗൺ അസി. കമ്മീഷണർ പി ബിജുരാജ്, കസബ ഇൻസ്പകടർ കൈലാസ് നാഥ്. എസ്ഐ ജഗമോഹൻദത്തൻ. എഎസ്ഐ ഷൈജു, സീനിയർ സിപിഒ സജേഷ് കുമാർ പി, സുധർമ്മൽ പി, രജ്ജിത്ത് കെ, സിപിഒ അർജ്ജുൻ യു. സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഷാലും എം, സുജിത്ത് സികെ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അമ്മയുടെ അറിവോടെ സുഹൃത്ത് 13കാരിയെ പീഡിപ്പിച്ചത് 2 വര്‍ഷത്തോളം, ഒളിവിലിരുന്ന അമ്മ പിടിയിൽ, മുഖ്യപ്രതി വിദേശത്തേക്ക് കടന്നതായി സംശയം
പുതുക്കോട് യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി