
തൃശൂർ: തൃശൂരിൽ കാള (Bull) സ്കൂട്ടറിൽ ഇടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ (Accident) എഎസ്ഐ മരിച്ചു. മണ്ണുത്തി സ്റ്റേഷനിലെ എഎസ്ഐ കെ എ ജോൺസൺ ആണ് മരിച്ചത്. കുറ്റൂർ സ്വദേശിയായ ജോൺസണ് 48 വയസ്സായിരുന്നു. ജോലി കഴിഞ്ഞ് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. കോവിലകത്തും പാടം എൽഐസി ഓഫീസിന് മുന്നിൽ വച്ച് ജോൺസൺ സഞ്ചരിച്ച സ്കൂട്ടറിൽ കാള ഇടിക്കുകയായിരുന്നു.
കാള ഇടിച്ചതോടെ സ്കൂട്ടറിന്റെ നിയന്ത്രണം വിട്ട് റോഡിൽ വീണ ജോൺസണെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാത്രി 11 മണിയോടെയാണ് അപകടമുണ്ടായത്. ജോൺസൺ നേരത്തേ പേരാംമഗലം സ്റ്റേഷനിലായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി ജോൺസൺ മണ്ണുത്തി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആന്റണിയാണ് അച്ഛൻ, അമ്മ: ശോശന്നം, ഭാര്യ ജിൻസി അധ്യാപികയാണ്, വിദ്യാർത്ഥികളായ ജിസ്മി, ജോവൽ എന്നിവർ മക്കളാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam