
ഷാര്‍ജ: രക്ഷിക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ ഗള്‍ഫില്‍ നിന്ന് സഹായാഭ്യര്‍ത്ഥന നടത്തിയ അജീഷിനെ ഏഷ്യാനെറ്റ് ന്യൂസ് സംഘം കണ്ടെത്തി. തൊഴിലുടമ പറഞ്ഞ് വിട്ടതിനെതുടർന്ന് മറ്റ് ഗത്യന്തരമില്ലാതെ പാർക്കിലും റോഡരികിലും കഴിയുകയായിരുന്നു പത്തനംതിട്ടക്കാരനായ അജീഷ്(32). ഷാർജ നാഷ്ണല്‍ പെയിന്‍റലെ റോഡരികില്‍ നിന്നാണ് ഏഷ്യനെറ്റ് സംഘം കണ്ടെത്തിയത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കാറ്ററിങ്ങ് സെന്‍ററില്‍ ജോലിചെയ്യുതയായിരുന്ന അജീഷിനെ ആറ് മാസങ്ങള്‍ക്ക് മുമ്പ് പറഞ്ഞു വിടുകയായിരുന്നു.
ഗള്‍ഫിലെത്തി ഒന്നരവർഷമായിട്ടും തനിക്ക് വിസ അനുവദിക്കുവാന്‍ ഉടമ തയ്യാറായില്ലെന്നും അജീഷ് പറഞ്ഞു. ശമ്പളവും നല്‍കിയില്ല. മകളെ കാണാന്‍ അനുവദിക്കിയില്ലെന്നും ഉടമ പറഞ്ഞതായി അജീഷ് പറഞ്ഞു. 1997-99 വരെ ദീർഘദൂര ഓട്ടത്തില്‍ സംസ്ഥാന വിജയിയായിരുന്ന അജീഷ് പത്തനംതിട്ട ജില്ല അണ്ടർ 17 ടീമിലും അംഗമായിരുന്നു. ദാരിദ്രം മൂലം പത്താം ക്ലാസില്‍ പഠനമുപേക്ഷിച്ചു. രണ്ട് മക്കളടങ്ങുന്ന കുടുംബം പോറ്റാന്‍ ഒന്നരവർഷം മുമ്പാണ് ഗള്‍ഫിലെത്തിയ അജീഷിന് നാട്ടിലേക്ക് മടങ്ങാന്‍ വഴിയൊരുങ്ങുകയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam