ആഡംബരകാറില്‍ കഞ്ചാവ് കടത്തിയ യുവാക്കളെ പൊലീസ് പിടികൂടി

Web Desk |  
Published : Jul 21, 2018, 11:40 PM ISTUpdated : Oct 02, 2018, 04:24 AM IST
ആഡംബരകാറില്‍ കഞ്ചാവ് കടത്തിയ യുവാക്കളെ പൊലീസ് പിടികൂടി

Synopsis

റോഡിന് കുറുകെ ജീപ്പിട്ട്  അതിസാഹസികമായാണ് ഇവരെ പിടികൂടിയത്.

മണ്ണഞ്ചേരി:ആഢംബര കാറിൽ 2.600 കി.ഗ്രാം  കഞ്ചാവ് കടത്തിയ മൂന്നു പേർ പിടിയിൽ. തമിഴ്നാട്ടിൽ നിന്നും ആഡംബരകാറിൽ കഞ്ചാവ് എത്തിച്ച് വിൽപന നടത്തുന്ന മൂന്നു യുവാക്കളെയാണ് പൊലീസ് സാഹസികമായി വലയിലാക്കിയത്.

ആലപ്പുഴ വാടയ്ക്കൽ വാർഡ് വല്ലയിൽചിറ വീട്ടിൽ നിന്നും മണ്ണ‍ഞ്ചേരി കിഴക്കേ പള്ളിയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന സക്കീർ ഹുസൈൻ(30), ആലപ്പുഴ വെള്ളക്കിണർ വാർഡിൽ ഇർഷാദ് പള്ളിയ്ക്കു സമീപം തപാൽ പറമ്പിൽ മനാഫ്(25), ആലപ്പുഴ പിആന്റ് ടി ക്വോർട്ടേഴ്സിൽ താമസിക്കുന്ന ജെറിൻ ജേക്കബ്(25) എന്നിവരാണ് കാറിനുള്ളിൽ കഞ്ചാവുമായി പൊലീസ് പിടികൂടിയത്. 

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രന്റെ നിർദ്ദേശ പ്രകാരം ദിവസങ്ങളായുള്ള നിരീക്ഷണത്തിനൊടുവിലാണ് പ്രതികൾ കുടുങ്ങിയത്. ഇവരുടെ സഹായികളായവരെ കുറിച്ച് അന്വേഷണം ആരംഭിച്ചിതായി മണ്ണഞ്ചേരി പൊലീസ് അറിയിച്ചു. ഇതിനായി പ്രതികളുടെ മൊബൈൽ ഫോണും മറ്റും പരിശോധിച്ചു വരികയാണ്. 

സ്പെഷ്യൽ സ്ക്വാഡിലെ അംഗങ്ങള്‍ ജീപ്പിലും കാറിലുമായി പിന്തുടർന്നു മണ്ണഞ്ചേരി അടിവാരം പെട്രോൾ പമ്പിനുസമീപം വച്ച്  ജീപ്പ് കുറുകെ ഇട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിൽ കമ്പത്ത് നിന്നു വാങ്ങിയ കഞ്ചാവ് കാറിനുള്ളിൽ വിവിധ ഭാഗങ്ങൾ ഒളിപ്പിച്ച നിലയിലായിരുന്നു. വാടയ്ക്കെടുത്ത കാറിലാണ് ഇവർ കഞ്ചാവ് കടത്തിയത്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശശി തരൂരിന്റെ ഇടപെടലിൽ സമ്മതം മൂളി ദേശീയപാത അതോറിറ്റി; കുമരിച്ചന്തയിൽ നിർമ്മിക്കുന്ന വെഹിക്കുലർ അണ്ടർപാസിൽ 30 മീറ്റർ വീതമുള്ള 3 സ്പാനുകൾ
പൈപ്പ് വഴി കുടിവെള്ളം എത്തുന്നത് പോലെ വീട്ടിൽ ​ഗ്യാസ്, 4000 വീടുകളിൽ കൂടി എത്തിക്കഴിഞ്ഞു, സിറ്റി ഗ്യാസ് പദ്ധതി മുന്നോട്ട്