ചേർത്തലയിലെ ഷെഡിന് സമീപം നട്ടുവളർത്തിയത് കഞ്ചാവ് ചെടി, കട്ടിലിനടിയിൽ ഒളിപ്പിച്ച 260 ഗ്രാം കഞ്ചാവും; അറസ്റ്റിൽ

Published : Mar 17, 2025, 08:04 AM IST
ചേർത്തലയിലെ ഷെഡിന് സമീപം നട്ടുവളർത്തിയത് കഞ്ചാവ് ചെടി, കട്ടിലിനടിയിൽ ഒളിപ്പിച്ച 260 ഗ്രാം കഞ്ചാവും; അറസ്റ്റിൽ

Synopsis

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളി പിടിയിലാകുന്നത്.

ചേർത്തല: ആലപ്പുഴ ചേർത്തലയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ഷെഡിന് സമീപം കഞ്ചാവ് ചെടികൾ വളർത്തിയയാളെ എക്സൈസ് പിടികൂടി. അസം സ്വദേശി സഹിദ്ദുൾ ഇസ്ലാം ആണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന ഷെഡിന് സമീപത്ത് നിന്നും 65 സെ.മീ നീളവും 55 സെ.മീ. നീളവുമുള്ള രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെടുത്തത്.   ഷെഡിലെ കട്ടിലിനടിയിൽ ഒളിപ്പിച്ച നിലയിൽ 260 ഗ്രാം കഞ്ചാവും കണ്ടെടുത്തു.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അതിഥി തൊഴിലാളി പിടിയിലാകുന്നത്. ചേർത്തല എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.എം.സുമേഷിന്‍റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ പി.ബിനേഷ്, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർ(ഗ്രേഡ്)മാരായ കെ.പി.സുരേഷ്, ജി.മനോജ് കുമാർ, ജി.മണികണ്ഠൻ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.എ.തസ്ലിം, സി.സി.ശ്രീജിത്ത്, എ.പി.അരുൺ, ശ്രീലാൽ.എം.സി, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ.എസ്, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഡ്രൈവർ (ഗ്രേഡ്) വി.എസ്.ബെൻസി എന്നിവരും പങ്കെടുത്തു.

അതിനിടെ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി പാവുമ്പയിൽ 23 ലിറ്റർ വ്യാജ മദ്യവും 57 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും ഉൾപ്പെടെ 80 ലിറ്റർ മദ്യവുമായി അനധികൃത മദ്യ വിൽപ്പനക്കാരൻ അറസ്റ്റിലായി. പാവുമ്പ സ്വദേശി വിജയൻ(39 വയസ്) ആണ് അറസ്റ്റിലായത്.കരുനാഗപ്പള്ളി എക്സൈസ് റേഞ്ചിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.ജി.രഘുവും പാർട്ടിയും ചേർന്നാണ്  മദ്യ ശേഖരം പിടികൂടിയത്.   വനിത സിവിൽ എക്സൈസ് ഓഫീസർ രാജി.എസ്.ഗോപിനാഥ്, സിവിൽ എക്സൈസ് ഓഫീസർമാരായ ഹരിപ്രസാദ്, കിഷോർ, ജിനു തങ്കച്ചൻ, അൻസാർ എന്നിവരും റെയ്ഡിൽ പങ്കെടുത്തു.

Read More : കുറ്റ്യാടിയിൽ ജോലി സ്ഥലത്ത് നിന്ന് അമ്മയെ ബൈക്കില്‍ കയറ്റി വീട്ടിലേക്ക് പോകവേ മകന്‍ കാറിടിച്ച് മരിച്ചു

PREV
Read more Articles on
click me!

Recommended Stories

'ചേച്ചീ അമ്മ ഉണരുന്നില്ല', കുട്ടികളുടെ കരച്ചിൽ കേട്ടെത്തിയപ്പോൾ 35കാരി കിടക്കയിൽ മരിച്ച നിലയിൽ, ഭർത്താവ് മിസ്സിംഗ്; അന്വേഷണം
ശീവേലി സമയത്ത് മറിഞ്ഞു വീണു, ഗജകേസരി മുല്ലയ്ക്കല്‍ ബാലകൃഷ്ണൻ ചരിഞ്ഞു