കരണിയിലെ കൊലപാതക ശ്രമം; ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി അറസ്റ്റില്‍

Published : Apr 04, 2024, 11:12 PM IST
കരണിയിലെ കൊലപാതക ശ്രമം; ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസിലെ പ്രതി അറസ്റ്റില്‍

Synopsis

മുന്‍പ് കാപ്പ ചുമത്തി ശിക്ഷിക്കപ്പെട്ടയാളാണ് ബിലാല്‍

മീനങ്ങാടി: കരണിയില്‍ യുവാവിനെ വീട്ടില്‍ കയറി ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞ സംഭവത്തില്‍ അക്രമിസംഘത്തിലെ ഒരാള്‍ കൂടി അറസ്റ്റില്‍. ആലുവ കോമ്പാറ വെളുങ്കോടന്‍ വി എസ് ബിലാല്‍ (30 ) ആണ് മീനങ്ങാടി പൊലീസിന്റെ പിടിയിലായത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതിയെ എറണാകുളം, തൃക്കാക്കരയില്‍ നിന്നാണ് തൃക്കാക്കര പൊലീസിന്റെ സഹായത്തോടെ മീനങ്ങാടി പൊലീസ് പിടികൂടിയത്.

മുന്‍പ് കാപ്പ ചുമത്തി ശിക്ഷിക്കപ്പെട്ടയാളാണ് ബിലാല്‍. ആലുവ, തൊടുപുഴ, എടത്തല, ശക്തികുളങ്ങര, തൃക്കാക്കര തുടങ്ങി നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ കേസുണ്ട്. ഇതോടെ കേസില്‍ ഉള്‍പ്പെട്ട പതിനഞ്ച് പ്രതികളില്‍ പതിമൂന്നുപേരും പിടിയിലായി. ഇനി രണ്ടു പേര്‍ കൂടി പിടിയിലാകാനുണ്ട്.

12-10-2023 ന് പുലര്‍ച്ചെ 2.30 നാണ് മുഖംമൂടി ധരിച്ചെത്തിയ ഗുണ്ടാസംഘം കരണി സ്വദേശിയും, നിരവധി കേസുകളില്‍ പ്രതിയുമായ അഷ്‌കര്‍ അലിയെ വീട്ടില്‍ വെച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് കടന്നു കളഞ്ഞത്. തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി 12 പേരെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു. ബിലാലിന്റെ അറസ്റ്റ് രേഖപ്പെടുത്തി ബത്തേരി കോടതിയില്‍ ഹാജരാക്കി. പ്രതിയെ റിമാൻഡ് ചെയ്തു. അന്വേഷണ സംഘത്തില്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി ജെ കുര്യാക്കോസ്, എസ്. സി.പി.ഒമാരായ കെ എം പ്രവീണ്‍, എം എസ് സുമേഷ്, സി പി ഒ അഫ്സല്‍ എന്നിവരുമുണ്ടായിരുന്നു.

എപ്രിലിൽ കേരളത്തിൽ പൊതു അവധിയും പ്രാദേശിക അവധിയും നിറയെ! കുട്ടികൾക്കൊപ്പം ആഘോഷിക്കാം, അറിയേണ്ടതെല്ലാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു