
പത്തനാപുരം: സാമൂഹ്യമാധ്യമങ്ങളിൽ ജോതിഷ സംബന്ധിയായ വീഡിയോയ്ക്ക് പ്രതികരണവുമായി ജ്യോതിഷിയും നടനുമായ ഹരി പത്തനാപുരം.'പല പുരുഷന്മാരുമായി അവിഹിത ബന്ധമുള്ള സ്ത്രീ നക്ഷത്രങ്ങൾ' എന്ന പേരിൽ ഒരു ജ്യോത്സ്യൻ പങ്കുവെച്ച വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറലായിരുന്നു. ഇത്തരം ജ്യോതിഷ സംബന്ധിയായ പ്രവചനങ്ങൾ കുടുംബ ജീവിതങ്ങളെ ബാധിക്കുന്നത് എങ്ങനെയാണെന്ന് വ്യക്തമാക്കിയാണ് ഹരി പത്തനാപുരത്തിന്റെ പ്രതികരണം. വീഡിയോ വൈറലായതിന് പിന്നാലെ ഇതേ നക്ഷത്രക്കാരിയായ ഒരു സ്ത്രീ തന്നോട് പരാതിപ്പെട്ടതായും അതിന്റെ അടിസ്ഥാനത്തിൽ വൈറൽ വീഡിയോ ചെയ്ത ജോത്സ്യനുമായി സംസാരിച്ചെന്നും ഹരി പത്തനാപുരം വിശദമാക്കുന്നു.
വഴിവിട്ട ബന്ധങ്ങളുണ്ടാകുന്ന നക്ഷത്രങ്ങളാണെന്ന് പറഞ്ഞ് ഇത്തരത്തിൽ തെറ്റായ പ്രചാരണങ്ങൾ നടത്തുമ്പോൾ, അത് സംശയരോഗമുള്ള ആളുകൾ ജീവിക്കുന്ന കുടുംബങ്ങളിൽ വലിയ അസ്വാരസ്യങ്ങൾ ഉണ്ടാക്കുമെന്നും മനുഷ്യരുടെ ജീവിതം തകർക്കുന്ന ഇത്തരം കാര്യങ്ങൾ പറയാതിരിക്കുന്നതല്ലേ നല്ലതെന്നും ഹരി പത്തനാപുരം ചോദിക്കുന്ന വീഡിയോയാണ് പുറത്തുവന്നിട്ടുള്ളത്. ജ്യോതിഷത്തിന്റെ പേരിൽ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് സാധാരണക്കാരായ മനുഷ്യരെ പറ്റിക്കുകയും അവരുടെ പണം തട്ടിയെടുക്കുകയും ചെയ്യുന്ന പ്രവണതകൾക്കെതിരെ താൻ ഇനിയും ശക്തമായി പ്രതികരിക്കുമെന്നും ഹരി പത്തനാപുരം തന്റെ വീഡിയോയിലൂടെ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam