നയനമനോഹരം, നിറഞ്ഞൊഴുകി അതിരപ്പിള്ളി; മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യം

Published : Aug 01, 2026, 07:46 PM IST
Athirapally Waterfalls

Synopsis

മഴയിൽ നിറഞ്ഞൊഴുകി അതിരപ്പള്ളി വെള്ളച്ചാട്ടം. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് അതിരപ്പള്ളി കവിഞ്ഞൊഴുകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകാൻ കാരണമായത്.

തൃശൂര്‍: നയനമനോഹര കാഴ്ചയൊരുക്കി അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകി. മണ്‍സൂണ്‍ ആരംഭിച്ചതിന് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ അതിരപ്പിള്ളി വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. കാലവര്‍ഷം ശക്തിപ്പെട്ടതാണ് വെള്ളച്ചാട്ടം നിറയാന്‍ കാരണമായത്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി അതിരപ്പിള്ളി വനമേഖലയിലെ വൃഷ്ടി പ്രദേശങ്ങളില്‍ കനത്ത മഴ ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വെള്ളച്ചാട്ടം നിറഞ്ഞൊഴുകുന്നത്. അതിരപ്പിള്ളിക്ക് പുറമെ ചാര്‍പ്പ വെള്ളച്ചാട്ടവും നിറഞ്ഞൊഴുകുകയാണ്. സഞ്ചാരികള്‍ക്ക് മനംകുളിര്‍പ്പിക്കുന്ന കാഴ്ചയാണ് അതിരപ്പിള്ളിയിലുള്ളത്. എന്നാല്‍ മഴ ശക്തമായ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനത്തിന്റെ ഭാഗമായി അതിരപ്പിള്ളി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്‌.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓണത്തിന് വിലക്കയറ്റം നിയന്ത്രിക്കുമെന്ന് ഭക്ഷ്യമന്ത്രി; ഓണക്കാല റേഷൻ വിതരണം തിങ്കളാഴ്ച മുതല്‍
സഹോദരിയോടൊപ്പം കളിച്ചുകൊണ്ടിരിക്കെ വെള്ളക്കെട്ടില്‍ വീണ് 11കാരന് ദാരുണാന്ത്യം