പ്രതികളെ കോടതിയിൽ ഹാജാരാക്കാൻ വൈകി; ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് നേരെ കയ്യേറ്റം

Web Desk   | Asianet News
Published : Feb 11, 2021, 12:37 AM IST
പ്രതികളെ കോടതിയിൽ ഹാജാരാക്കാൻ വൈകി;  ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് നേരെ കയ്യേറ്റം

Synopsis

കവളങ്ങാട് പഞ്ചായത്ത് മുൻ മെന്പറായ എബി മോൻ മാത്യൂവിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ആക്രമണം നടത്തിയെന്നാണ് പരാതി.

കോതമംഗലം: കാട്ടുപന്നിയെ വെടിവച്ചുകൊന്ന കേസിൽ അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജാരാക്കാൻ വൈകിയെന്ന് ആരോപിച്ച് ഫോറസ്റ്റ് ഉദ്യേഗസ്ഥർക്ക് നേരെ കയ്യേറ്റം. കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിലാണ് സംഭവം. ഓഫീസ് കയ്യേറിയ സംഘം ജനൽ ചില്ലുകളടക്കം തല്ലി തകർത്തു.

കവളങ്ങാട് പഞ്ചായത്ത് മുൻ മെന്പറായ എബി മോൻ മാത്യൂവിന്‍റെ നേതൃത്വത്തിൽ കോതമംഗലം ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ ആക്രമണം നടത്തിയെന്നാണ് പരാതി. ഏഴ് അംഗ സംഘംമാണ് എത്തിയത്.കാട്ടുപന്നിയെ വെടിവച്ച് കൊന്ന കേസിൽ അറസ്റ്റിലായ രണ്ട് പേരെ കോടതിയിൽ ഹാജരാകാൻ വെകുന്നുവെന്ന് ആരോപിച്ചാണ് സംഘം ഫോറസ്റ്റ് ഓഫീസിന് മുന്നിൽ ആദ്യം സംഘടിച്ചത്. 

പിന്നീട്ട് ബഹളംവെക്കുകയും ഫോറസ്റ്റ് ഉദ്യേഗസ്ഥരെ അസഭ്യം പറയുകയും ചെയ്തു.തുടർന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ബിറ്റ് ഫോറസ്റ്റ് ഓഫീസർമാരെ കയ്യേറ്റം ചെയ്തു. സംഭവത്തിൽ റേഞ്ച് ഓഫീസർ പി.കെ തന്പി കോതമംഗലം പൊലീസിന് പരാതി നൽകി. സംഘം ഓഫീസിന്‍റെ ജനാല തല്ലി തകർക്കുകയും പോർച്ചിൽ പാർക്ക് ചെയ്ത കാറിന് കേടുപാട് വരുത്തിയതായും പോലീസിന് നൽകിയ പരാതിയിലുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കിട്ടിയത് പൂജ്യം വോട്ട്, എൽഡ‍ിഎഫ് സ്ഥാനാർഥിക്ക് ഒറ്റ വോട്ട് പോലുമില്ല! പട്ടാമ്പി ഫലത്തിൽ ഞെട്ടി അബ്ദുൽ കരീം; 'പാർട്ടിക്കാർ കൊടുത്ത പണി'
സ്കൂട്ടറിൻ്റെ മുൻവശത്ത് സൂക്ഷിച്ചത് പടക്കം, വിജയാഹ്ളാദത്തിനിടെ തീ പടർന്ന് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം