
നെയ്യാറ്റിന്‍കര: കുടിവെള്ള ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിന്‍കര എംഎല്‍എക്ക് മുന്നില്‍ കോളനിവാസിയായ സ്ത്രീയുടെ ആത്മഹത്യ ഭീഷണി. പ്ശനം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന എംഎല്‍എയുടെ ഉറപ്പിനെതുടര്‍ന്ന് സ്ത്രീ പിന്‍വാങ്ങി,
അതിയന്നൂര്‍ ഭാസ്കര്‍ നഗര്‍ കോളനിയില്‍ ഇന്ന് രാവിലെയാണ് സംഭവം. അംബേദ്കര്‍ ഗ്രാമം പദ്ധതിയുടെ ഭാഗമായുളള ഗ്യാലറി ഉദ്ഘാടനം ചെയ്യാന്‍ എംഎല്‍എ എത്തിയപ്പോഴാണ് മണ്ണെണ്ണ കുപ്പിയും തീപ്പെട്ടിയുമായി എത്തിയ സ്ത്രീ ആത്മഹത്യ ഭിഷണി നടത്തിയത്. ഏറൂന്നൂറോളം കുടുംബങ്ങളാണ് കോളനിയിലുള്ളത്. കുടിവെള്ളത്തിനായി ആശ്രയി്ച്ചിരുന്ന കിണര്‍ വറ്റി. പൈപ്പിലൂടെയാകട്ടെ എല്ലാ ദിവസവും വെള്ളം കിട്ടുന്നുമില്ല
ആത്മഹത്യ ഭീഷണി മുഴക്കിയ സ്ത്രീയുടെ കയ്യില്‍ നിന്നും മണ്ണെണ്ണ കൂപ്പിയും തീപ്പെട്ടിയും എംഎല്‍എ തന്നെ പിടിച്ചുവാങ്ങി.കുടിവെള്ള ക്ഷാമം പരിഹരിക്കാമെന്ന് എംഎല്‍എ ഉറപ്പ് നല്‍കി. അതിയന്നൂര്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കോളനിയിലേക്കുള്ള കുടിവെള്ള വിതരണം കാര്യക്ഷമമാക്കും.
ഭാസകര്‍ നഗര്‍ കോളനിയിലെ കിണറിലെ മാലിന്യങ്ങള്‍ നീക്കുമെന്നും എംല്‍എ പറഞ്ഞു. ആത്മഹത്യഭീഷണി മുഴക്കിയ സ്ത്രി, എംഎല്‍എയുടെ ഉറപ്പിന്‍റെ പശ്ചാത്തലത്തില്‍ പ്രതിഷേധം അവസാനിപ്പിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam