കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘം കൈയും കാലും അടിച്ചൊടിച്ചു

Published : Sep 27, 2023, 09:54 PM ISTUpdated : Sep 27, 2023, 09:55 PM IST
കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘം കൈയും കാലും അടിച്ചൊടിച്ചു

Synopsis

നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന്‍ കെ ടി ചെഷയറിനെതിരെ ആക്രമണം. നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്. തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കാലിൻ്റെയും കൈയ്യുടെയും എല്ലുകൾ ഒടിഞ്ഞു. സംഭവത്തില്‍ ഹിൽപാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Also Read: കരുവന്നൂർ ബാങ്ക് തട്ടിപ്പ്; കേസന്വേഷണം ഉന്നതരിലേക്കെന്ന് ഇ ഡി, 'അരവിന്ദാക്ഷന് പല പ്രമുഖരുമായി അടുപ്പം'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു