വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം; ജനൽ ചില്ലുകൾ അടിച്ച് തകർത്തു

Published : Aug 30, 2025, 09:50 AM IST
house attack

Synopsis

വടകരയിൽ എസ് എൻ ഡി പി നേതാവ് ദാമോദരൻ്റെ വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം.

കോഴിക്കോട്: വടകരയിൽ എസ് എൻ ഡി പി നേതാവിൻ്റ വീടിന് നേരെ അക്രമണം. വടകര ശാഖ പ്രസിഡൻ്റ് ദാമോദരൻ്റെ വടകര കുറുമ്പയിലെ മീത്തലെ മഠത്തിൽ വീടിന് നേരെയാണ് അക്രമണമുണ്ടായത്. ഇന്ന് പുലർച്ചെ 12.45 ഓടെയായിരുന്നു സംഭവം. വീടിൻ്റ മുൻഭാഗത്തെ അഞ്ച് ജനൽ ചില്ലുകൾ അക്രമി തകർത്തു. വീട്ടിലെ സിസിടിവി ക്യാമറയും തകർത്തു. അക്രമി വീട്ടിലേക്ക് വരുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി അന്വേഷണം തുടങ്ങി. എസ് എൻ ഡി പി യൂണിയനിൽ നില നിൽക്കുന്ന പ്രശ്നങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ടെക്സറ്റൈൽസ് ഷോപ്പിലെത്തി 'ജിഎസ്ടി ഉദ്യോഗസ്ഥരാണ്, 1000 രൂപ തന്നില്ലെങ്കിൽ ഫൈനടക്കണം', കൊച്ചിയിൽ രണ്ടുപേര്‍ അറസ്റ്റിൽ
കിട്ടിയ തെളിവുകൾ നാട്ടുകാർ കൈമാറി, സിസിടിവി ദൃശ്യവും ലഭിച്ചു, വൈകാതെ പിടിവീഴും; ഒരു കിലോമീറ്ററോളം ദൂരത്തിൽ റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞ നിലയിൽ