കെഎസ്ആർടിസി ബസില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ മോശം പെരുമാറ്റം; പൊലീസ് കേസെടുത്തു

Published : Feb 27, 2020, 02:50 PM ISTUpdated : Feb 27, 2020, 02:59 PM IST
കെഎസ്ആർടിസി ബസില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ മോശം പെരുമാറ്റം; പൊലീസ് കേസെടുത്തു

Synopsis

താമരശ്ശേരിയിൽ വച്ച് ഒപ്പം യാത്ര ചെയ്തയാൾ സാമൂഹിക പ്രവര്‍ത്തകയോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ബസ് കണ്ടക്ടർ ഇയാളെ ബസിൽ നിന്നും ഇറക്കിവിട്ടു.

താമരശ്ശേരി: കെഎസ്ആർടിസി ബസില്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് നേരെ മോശം പെരുമാറ്റം. കോഴിക്കോട് നിന്നും വയനാട്ടിലേക്ക് കെഎസ്ആർടിസി ബസില്‍ വരികയായിരുന്ന സാമൂഹിക പ്രവർത്തകയാണ് അതിക്രമത്തിനിരയായത്. സംഭവത്തില്‍ പൊലീസ് കേസെടുത്തു.

താമരശ്ശേരിയിൽ വച്ച് ഒപ്പം യാത്ര ചെയ്തയാൾ സാമൂഹിക പ്രവര്‍ത്തകയോട് മോശമായി പെരുമാറുകയായിരുന്നു. ചോദ്യം ചെയ്തപ്പോൾ ബസ് കണ്ടക്ടർ ഇയാളെ ബസിൽ നിന്നും ഇറക്കിവിട്ടു. എന്നാൽ, ഇയാളെ പൊലീസിന് മുന്നിൽ ഹാജരാകാൻ നടപടി സ്വീകരിക്കാത്ത കണ്ടക്ടർക്കെതിരെയടക്കം യാത്രക്കാരി പരാതി നൽകി. സാമൂഹിക പ്രവർത്തകയുടെ പരാതിയിൽ കേസെടുത്ത വൈത്തിരി പൊലീസ് അന്വേഷണം താമരശ്ശേരി പൊലീസിന് കൈമാറി. 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ശ്രീകാര്യത്ത് ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച 50ഓളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, പലര്‍ക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍, ഹോട്ടൽ അടപ്പിച്ചു
വജ്ര ജൂബിലിയുടെ നിറവിൽ എച്ച്എൽഎല്ലിന്റെ റിപ്പബ്ലിക് ദിനാചാരണം