
കൊച്ചി: ബാറിൻ്റെ പാർക്കിംഗ് ഏരിയയിൽ അക്രമം നടത്തിയ മൂന്ന് പേർ അറസ്റ്റിൽ. പെരുമ്പാവൂർ കാരാട്ട് പള്ളിക്കര നെല്ലിപ്പിള്ളിൽ സിജിൽ ( 52 ), ഈയം കുഴിയിൽ ബൈജു (48), മാറമ്പിള്ളി പുത്തൻപുരയ്ക്കൽ ഷാനവാസ്(40) എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്.
പെരുമ്പാവൂരിലെ ബാറിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. അഭിഷേക് എന്നയാളെയാണ് ആക്രമിച്ചത്. മദ്യപിച്ച് ബാറിൽ നിന്ന് പുറത്തിറങ്ങുന്ന വഴി ബാറിൻ്റെ വാതിൽ ദേഹത്ത് തട്ടിയതിലുള്ള വിരോധമാണ് അക്രമത്തിന് കാരണം. വിവിധ സ്ഥലങ്ങളിൽ നിന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐമാരായ അസിരിഫ് ഷഫീഖ്, ജോജോ ജോർജ്, കെ ആദർശ്, പി കെ വിനാസ്, തുടങ്ങിയവരാണ് ഉണ്ടായിരുന്നത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam