ചാരുംമൂട് ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്തു; വ്യാപക പ്രതിഷേധം

Published : May 19, 2020, 01:03 AM IST
ചാരുംമൂട് ഗുരുമന്ദിരത്തിന്റെ ചില്ല് തകർത്തു; വ്യാപക പ്രതിഷേധം

Synopsis

നൂറനാട് ഇടക്കുന്നം 306-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിൽ ഗുരുദേവന്റെ ശിലാ പ്രതിഷ്ഠ സ്ഥാപിച്ചിട്ടുള്ള മന്ദിരത്തിന്റെ ചില്ല് അക്രമികൾ തകർത്തു. 

ചാരുംമൂട് : നൂറനാട് ഇടക്കുന്നം 306-ാം നമ്പർ എസ്എൻഡിപി ശാഖായോഗത്തിൽ ഗുരുദേവന്റെ ശിലാ പ്രതിഷ്ഠ സ്ഥാപിച്ചിട്ടുള്ള മന്ദിരത്തിന്റെ ചില്ല് അക്രമികൾ തകർത്തു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം.
മന്ദിരത്തിന്റെ വലതു വശത്ത് റോഡിനോടു ചേർന്നുള്ള ഭാഗത്തെ ചില്ലാണ് തകർത്തത്. മന്ദിരത്തിലേക്ക് കല്ലുകൊണ്ട് എറിഞ്ഞതിന്റെ ലക്ഷണങ്ങളാണുള്ളത്.

ശാഖാ യോഗത്തിന്റെ പരാതിയെ തുടർന്ന് നൂറനാട് സിഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു. സമീപത്തെ ചില സിസിടിവി ക്യാമറകൾ പോലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിട്ടുള്ളത്.

PREV
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു