പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം

By Web TeamFirst Published Sep 13, 2021, 11:39 PM IST
Highlights

ആദ്യം വിശേഷങ്ങള്‍ തിരക്കിയശേഷം ഒരു സഹായം നല്‍കണമെന്ന് പറഞ്ഞാണ് ഇവരുടെ പണം തട്ടല്‍. ഇതോടെ വൈസ് പ്രസിഡന്‍റ്  അത്തരം സന്ദേശങ്ങള്‍ തെറ്റാണെന്നും ആരും പണം നല്‍കരുതെന്നും തന്‍റെ അക്കൗണ്ടിലൂടെ അറിയിച്ചു

ഇടുക്കി: മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന്‍റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടാന്‍ ശ്രമം. അക്കൗണ്ട് വഴി വിശേഷങ്ങള്‍ പങ്കുവെച്ചതിനുശേഷം ഒരു സഹായം നല്‍ണമെന്ന് അഭ്യര്‍ത്ഥിച്ചാണ് തട്ടിപ്പ്. സംഭവം ശ്രദ്ധയില്‍‌പ്പെട്ടതോടെ വൈസ് പ്രസിഡന്‍റ് മാഷ് പീറ്റര്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജ അക്കൗണ്ടിന്‍റെ കാര്യം അറിയിച്ചു. 

കഴിഞ്ഞ ദിവസമാണ് മൂന്നാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മാഷ് പീറ്ററുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ച് പണം തട്ടുന്നതായി അദ്ദേഹം അറിയുന്നത്. സുഹ്യത്തുക്കളില്‍ ചിലര്‍ സംഭവം അദ്ദേഹത്തെ അറിയിച്ചപ്പോഴാണ് മാര്‍ഷ് എന്ന പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ചിട്ടുള്ളതായി മനസിലാക്കിയത്.

ആദ്യം വിശേഷങ്ങള്‍ തിരക്കിയശേഷം ഒരു സഹായം നല്‍കണമെന്ന് പറഞ്ഞാണ് ഇവരുടെ പണം തട്ടല്‍. ഇതോടെ വൈസ് പ്രസിഡന്‍റ്  അത്തരം സന്ദേശങ്ങള്‍ തെറ്റാണെന്നും ആരും പണം നല്‍കരുതെന്നും തന്‍റെ അക്കൗണ്ടിലൂടെ അറിയിച്ചു.  ദേവികുളം സബ് കളക്ടറുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് നിര്‍മ്മിച്ച് ഇത്തരത്തില്‍ ഹാക്കര്‍മാര്‍ പണം തട്ടാന്‍ ശ്രമിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നുണ്ടെങ്കിലും പ്രതികളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.

click me!