സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 16കാരിയെ ഉപദ്രവിക്കാൻ ശ്രമം, പ്രതിക്ക് ഒരു വർഷം തടവും 10,000 പിഴയും

Published : May 24, 2025, 08:04 AM IST
സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന 16കാരിയെ ഉപദ്രവിക്കാൻ ശ്രമം, പ്രതിക്ക് ഒരു വർഷം തടവും 10,000 പിഴയും

Synopsis

2023 ഒക്ടോബർ 26നായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. നാട്ടുകാർ കണ്ടതോടെ ഇയാൾ രക്ഷപ്പെട്ടു.

തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിക്ക് ഒരു വർഷം കഠിന തടവും 10,000 രൂപ പിഴയും. മാറനല്ലൂർ തൂങ്ങാംപാറ കണ്ടല ലക്ഷം വീട് കോളനിയിൽ ബ്ലോക്ക് നമ്പർ 32ൽ താമസിക്കുന്ന ഉന്മേഷ് രാജിനെയാണ് (അപ്പൂസ് -26) കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ് കുമാർ ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ നാല് മാസം അധിക കഠിന തടവ് കൂടി അനുഭവിക്കണം. 

2023 ഒക്ടോബർ 26നായിരുന്നു സംഭവം. വൈകിട്ട് സ്കൂൾ വിട്ട് വീട്ടിലേക്ക് പോവുകയായിരുന്ന കുട്ടിയെയാണ് ഉപദ്രവിക്കാൻ ശ്രമിച്ചത്. നാട്ടുകാർ കണ്ടതോടെ ഇയാൾ രക്ഷപ്പെട്ടു. തുടർന്ന് രക്ഷിതാക്കൾ കാട്ടാക്കട പൊലീസിൽ പരാതി നൽകുകയായിരുന്നു. അന്നത്തെ കാട്ടാക്കട സബ്ഇൻസ്പെക്ടർ എസ്.വി. ശ്രീനാഥാണ് കേസന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകിയത്.

പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് കോടതിയിൽ ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 21സാക്ഷികളെ വിസ്തരിക്കുകയും 27 രേഖകളും അഞ്ച് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. വിചാരണവേളയിൽ അഞ്ച് സാക്ഷികൾ കൂറുമാറിയിരുന്നു. 

PREV
Read more Articles on
click me!

Recommended Stories

അടച്ചിട്ട വീട്ടിൽ യുവാവിന്റെ മൃതദേഹം, 21 വയസ്സുകാരന്റെ മരണം കൊലപാതകമെന്ന് സംശയം
കൊല്ലം കടയ്ക്കലിലെ അരിഷ്ടക്കടയിൽ സ്ഥിരമായെത്തി അരിഷ്ടം കുടിക്കുന്ന സിനു, നവംബർ 15 ന് കുടിശ്ശിക ചോദിച്ചതിന് തലയ്ക്കടിച്ചു; സത്യബാബു മരണപ്പെട്ടു