
തിരുവല്ല: തിരുവല്ലയിൽ സാമൂഹിക വിരുദ്ധരുടെ അക്രമണത്തിൽ പൊലീസ് നായ ഇനത്തിൽപ്പെട്ട നായക്ക് ഗുരുതര പരിക്ക്. കടപ്ര തുള്ളൽ കളത്തിൽ എസ് എസ് റെസിഡൻസിൽ ഷിബുവിന്റെ നായയെ ആണ് വ്യാഴാഴ്ച രാത്രി കൊലപ്പെടുത്തുവാൻ ശ്രമം നടന്നത്. രാത്രി പന്ത്രണ്ട് മണിക്ക് ഗേറ്റ് തുറന്നപ്പോൾ പുറത്ത് ഇറങ്ങിയ നായയെ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയ്ക്ക് അടിയ്ക്കുകയായിരുന്നു. അടിയുടെ അഘാതത്തിൽ തലച്ചോറ് വരെ പുറത്ത് വന്നു. മൂക്കിന്റെ പാലവും തകർന്നു.
തുടർന്ന് ചെങ്ങന്നൂർ വെറ്റിനറി ആശുപത്രിയിൽ കൊണ്ടുപോയ നായയെ ഡോ. സുനിൽ കുമാറിന്റെ നേത്യത്വത്തിൽ അഞ്ച് മണിക്കൂർ നീണ്ട ഓപ്പറേഷന് വിധേയമാക്കി. ഓപ്പറേഷൻ നടത്തിയെങ്കിലും അപകട നില ഇതുവരെ തരണം ചെയ്യതിട്ടില്ല. തുടർന്ന് പുളിക്കീഴ് പൊലീസിൽ പരാതി നൽകി. സി ഐ അജിത്ത്കുമാർ എസ് ഐ മാരായ സുരേന്ദ്രൻ , കുരുവിള എന്നിവരുടെ നേത്യത്വത്തിൽ അന്വേഷണം നടത്തിവരുന്നു. ഈ പ്രദേശത്ത് മദ്യപൻന്മാരുടെയുംസാമൂഹിക വിരുദ്ധരുടെയും ശല്യം കൂടുതലാണെന്ന് നാട്ടുകാർ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam