
കോഴിക്കോട്: സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിനെതിരെ മാനഭംഗശ്രമത്തിന് കേസ്. കോഴിക്കോട് വളയം ലോക്കൽ കമ്മിറ്റി അംഗം ജിനീഷിനെതിരെയാണ് പൊലീസ് കേസെടുത്തത്. പാർട്ടി അംഗത്തിന്റെ ഭാര്യയെ വീട്ടിൽ കയറി അപമാനിക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. ഐപിസി 345, 354a, 354B വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ആളില്ലാത്ത സമയത്ത് വീട്ടിൽ കയറി അതിക്രമം കാണിച്ചെന്നാണ് പരാതിയിൽ പറയുന്നത്. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി സിപിഎം രംഗത്തെത്തി. ആരോപണം ഉയർന്നപ്പോൾ ജിനീഷിനെ സസ്പെൻഡ് ചെയ്തുവെന്ന് സിപിഎം വ്യക്തമാക്കി.
മദ്യപിക്കാൻ പണം നൽകിയില്ല; വയോധികയായ മാതാവിനെ ഉപദ്രവിച്ച് അവശയാക്കി ഒളിവിൽപ്പോയ മകൻ അറസ്റ്റിൽ
https://www.youtube.com/watch?v=Ko18SgceYX8