
തൃശൂർ: പ്രണയിക്കാനും സ്വകാര്യങ്ങള്‍ പങ്കുവെക്കാനും സമ്മതിക്കില്ലന്ന പ്രഖ്യാപനവുമായി കമിതാക്കള്‍ക്കെതിരെ വിചിത്ര മുന്നറിയിപ്പ് ബോര്‍ഡ്.പോര്‍ക്കുളം പഞ്ചായത്തിലെ കുതിരപ്പാടത്തുള്ള റോഡിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. മൂന്ന് വര്‍ഷം മുമ്പാണ് റോഡിനിരുവശവും നടപ്പാത നിര്‍മ്മിച്ച് കട്ട വിരിച്ചു മനോഹരമാക്കിയത്. വിജനമായ പ്രദേശമായതിനാല്‍ പകല്‍ സമയങ്ങളില്‍ യുവതി- യുവാക്കള്‍ ഈ റോഡിലെ തണല്‍മരങ്ങളുടെ ചുവട്ടില്‍ വന്നിരിക്കാറുണ്ട്. സ്‌ക്കൂള്‍ കുട്ടികളും കുടുംബങ്ങളും ഇതുവഴി സഞ്ചരിക്കുന്നതു കൊണ്ട് കമിതാക്കള്‍ വന്ന് ചോദ്യം ചെയ്യപ്പെടുമെന്നാണ് ബോര്‍ഡിലൂടെ ഭീഷണി മുഴക്കിയിരിക്കുന്നത്. ഇതേ റോഡരികിൽ മരങ്ങളുടെ ചുവട്ടിൽ സുഹൃത്തുക്കളും കമിതാക്കളുൾപ്പെടെ സംസാരിച്ചിരിക്കുന്നത് പതിവാണ്. ആരാണ് ബോര്‍ഡ് സ്ഥാപിച്ചിതിന് പിന്നിലെന്ന കൃത്യമായ സൂചനയും ലഭിച്ചിട്ടില്ല. പാടത്തിനോട് ചേര്‍ന്ന് പാതയോരത്ത് മദ്യക്കുപ്പികളും ഭക്ഷണാവശിഷ്ടങ്ങളും ചിതറിക്കിടക്കുന്നതും നിത്യേനയുള്ള കാഴ്ചയാണ്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam