വലിയ ശല്യം, സഹിക്കെട്ട് നാട്ടുകാർ ആരോഗ്യവിഭാഗത്തെ അറിയിച്ചു! തിരച്ചിലിനൊടുവിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

Published : Dec 24, 2024, 01:12 AM IST
വലിയ ശല്യം, സഹിക്കെട്ട് നാട്ടുകാർ ആരോഗ്യവിഭാഗത്തെ അറിയിച്ചു! തിരച്ചിലിനൊടുവിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു

Synopsis

6 പന്നികൾക്കു നേരെ വെടിവെച്ചെങ്കിലും ഇവയിൽ 3 എണ്ണം വെടിയേറ്റ ശേഷം ചിതറിയോടി

തിരുവനന്തപുരം: ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊന്നു. ആറ്റിങ്ങൽ നഗരസഭ പരിധിയിൽ കാട്ടുപന്നികളുടെ ശല്യം രൂക്ഷമായതിനിടെ തുടർന്ന് നാട്ടുകാ‍ർ നൽകിയ പരാതിയെ തുടർന്ന് ഈ പ്രദേശം കേന്ദ്രീകരിച്ച് ആരോഗ്യ വിഭാഗം നടത്തിയ തിരച്ചിലിലാണ് 3 കാട്ടുപന്നികളെ വെടിവെച്ചു കൊന്നത്.

അടുക്കളയിൽ പതിവില്ലാത്ത ശബ്ദം, തപ്പി തപ്പി സ്ലാബിനടിയിൽ നോക്കിയപ്പോൾ വമ്പനൊരു രാജവെമ്പാല, പിടികൂടി

നദീതീര വാർഡുകളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന പന്നികൾ രാത്രിയോടെ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് ആഹാരം തേടിയെത്തിയതോടെയാണ് പ്രശ്നം രൂക്ഷമായത്. കൃഷിയിടങ്ങളിലും സ്ഥിരമായി ആഹാര അവശിഷ്ടങ്ങൾ വലിച്ചെറിയുന്ന ഇടങ്ങളിലുമാണ് ഇവറ്റകളുടെ സഞ്ചാരം. 6 പന്നികൾക്കു നേരെ വെടിവെച്ചെങ്കിലും ഇവയിൽ 3 എണ്ണം വെടിയേറ്റ ശേഷം ചിതറിയോടി. ഇത്തവണത്തെ പരിശോധനയിൽ ചുറ്റുമതിലില്ലാത്ത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കോമ്പൗണ്ടിലും പന്നിക്കൂട്ടം തമ്പടിക്കുന്നതായി കണ്ടെത്തി. തുടർന്നുള്ള ആഴ്ച്ചയിലും സ്ക്വാഡിന്‍റെ പ്രവർത്തനം ഉണ്ടായിരിക്കുമെന്ന് ചെയർപേഴ്സൺ അഡ്വ. എസ് കുമാരി അറിയിച്ചു. വനംവകുപ്പിന്‍റെ കീഴിലെ അംഗീകൃത ഷൂട്ടർമാരും പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു, സെലീന, കണ്ടിജെന്‍റ് ജീവനക്കാരായ ശശികുമാർ, മനോജ്, അജി തുടങ്ങിയവർ ഉൾപ്പെട്ട സ്ക്വാഡാണ് കാട്ടുപന്നികളെ വെടിവച്ച് കൊന്നത്.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

അതിനിടെ കണ്ണൂരിൽ നിന്നും പുറത്തുവന്ന മറ്റൊരു വാർത്ത നടുവിൽ പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറിൽ വീണ രാജവെമ്പാലയെ പിടികൂടി എന്നതാണ്. കിണറ്റിൽ വീണ രാജവെമ്പാലയെ പിടികൂടിയ വനംവകുപ്പ് പിന്നിട് രാജവെമ്പാലയെ കാട്ടിൽ വിട്ടയക്കുകയും ചെയ്തു. നടുവിൽ  പഞ്ചായത്തിലെ പുലിക്കുരുമ്പ പുല്ലംവനത്തിലെ  മഞ്ഞളാങ്കൻ വിൻസെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റിലാണ് രാജവെമ്പാല വീണത്. 12 അടി നീളമുള്ള പാമ്പാണ് കിണറ്റിൽ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാർ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസർ പി രതീശന്റെ നിർദ്ദേശ പ്രകാരം റസ്ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും സ്ഥലത്തെത്തി. ശേഷം ഡി എഫ് ഒ സംഘം പാമ്പിനെ കിണറിൽ നിന്നും പിടികൂടി കരക്കെത്തിക്കുകയായിരുന്നു.

കണ്ണൂരിൽ വീട്ടുമുറ്റത്തെ കിണറ്റിലിറങ്ങിയ അതിഥി, വനപാലകരെത്തി കയ്യോടെ കാട്ടിൽ വിട്ടു

PREV
Read more Articles on
click me!

Recommended Stories

'ക്ഷേത്രത്തിലെ പണം ദൈവത്തിന്‍റേത്', സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കിൽ നിന്നടക്കം പണം തിരികെ ലഭിക്കാൻ തിരുനെല്ലി, തൃശ്ശിലേരി ക്ഷേത്രങ്ങളുടെ നീക്കം
ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു