
തിരുവനന്തപുരം: വധശ്രമ കേസിൽ പൊലീസിനെ വെട്ടിച്ച് 29 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായി. കരവാരം വില്ലേജിൽ തോട്ടക്കാട് കാട്ടിൽ പുത്തൻ വീട്ടിൽ മുസ്തഫ കുഞ്ഞു മകൻ ജലാലുദ്ദീനെയാണ് ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്. നഗരൂർ വില്ലേജിൽ ദർശന വട്ടം ദേശത്ത് ഗണപതിയാംകോണം പെരുമാമല പുത്തൻവീട്ടിൽ മൈതീൻ കുഞ്ഞിന്റെ മകൻ സൈനുലാബ്ദീൻ എന്നയാളെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയാണ് ജലാലുദ്ദീൻ. ഗൾഫിൽ പോകുന്നതിനായി നൽകിയ പണം തിരികെ ചോദിച്ചതിനുള്ള വിരോധം കാരണമാണ് ജലാലുദ്ധീനും സഹോദരന്മാരും ചേർന്ന് ഗുരുതരമായി വെട്ടിപരിക്കേൽപ്പിച്ചത്.
1995 നവംബർ 28ന് ആണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി കോടതിയിൽ ഹാജരാകാതെ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു. പിടികിട്ടാപ്പുള്ളികളെ പിടിക്കുന്നതിനായി ആറ്റിങ്ങൽ ഡിവൈഎസ്പി അജി ചന്ദ്രൻ നായർ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറ്റിങ്ങൽ ഇൻസ്പെക്ടർ ശ്രീജേഷ് വി.കെ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ മനോജ്, അഭിലാഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam