പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച വായോധികന് 8 വർഷം തടവും 15,000 രൂപ പിഴയും

Published : Oct 30, 2026, 10:03 AM IST
pocso case

Synopsis

കൊച്ചിയിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ 77 വയസ്സുകാരനായ വിജയന് എട്ടുവർഷം തടവും 15,000 രൂപ പിഴയും പറവൂർ അതിവേഗ സ്പെഷ്യൽ കോടതി വിധിച്ചു. 2021 ഒക്ടോബർ 18-നായിരുന്നു സംഭവം. പുത്തൻവേലിക്കര പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ സബ് ഇൻസ്പെക്ടർ വിക്കി ജോസഫാണ് കുറ്റപത്രം സമർപ്പിച്ചത്.

കൊച്ചി: പന്ത്രണ്ട് വയസുകാരിയായ പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ പ്രതിക്ക് എട്ട് വർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. പുത്തൻവേലിക്കര വില്ലേജ്, കോഴിത്തുരുത്ത് കരയിൽ, കളപ്പുര പറമ്പിൽ വീട്ടിൽ വിജയൻ (77) നെയാണ് പറവൂർ അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി ഷിബു ഡാനിയേൽ ശിക്ഷിച്ചത്.

പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. പ്രവിത ഗിരീഷ് കുമാർ ഹാജരായി. 2021 ഒക്ടോബർ 18ന് ആണ് കേസിന് ആസ്പദമായ സംഭവം. പുത്തൻവേലിക്കര പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എ എസ് ഐ പിഎ സിന്ധു കുട്ടിയുടെ മൊഴി രേഖപ്പെടുത്തി നൽകിയതിന്‍റെ അടിസ്ഥാനത്തിൽ എസ്ഐ ഹരിക്കുട്ടൻ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് അന്വേഷണം നടത്തുകയും, തുടർന്ന് അന്നത്തെ സബ് ഇൻസ്പെക്ടർ വിക്കി ജോസഫ് ആണ് കുറ്റപത്രം സമർപ്പിക്കുകയുമായിരുന്നു.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിക്കുകയും 12 രേഖകൾ തെളിവിൽ ഹാജരാക്കുകയും ചെയ്തു. പ്രതി പിഴത്തുക അടക്കാതിരുന്നാൽ 6 മാസം അധിക തടവ് അനുഭവിക്കണം. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴത്തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി പ്രത്യേക ഉത്തരവിട്ടു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കോഴിക്കോട് നഗരമധ്യത്തില്‍ യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ
കൊയിലാണ്ടി നന്തി മേല്‍പ്പാലത്തിൽ അജ്ഞാത വാഹനം ബൈക്ക് ഇടിച്ച് തെറിപ്പിച്ചു, ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു