കോഴിക്കോട് യുവതിയെ കയറിപ്പിടിച്ച യുവാവ് അറസ്റ്റിൽ. പയ്യാനക്കൽ സ്വദേശി ഷഹബാദ് ആണ് പിടിയിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. മാനാഞ്ചിറ സ്ക്വയറിന് സമീപത്ത് വെച്ചാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്.
കോഴിക്കോട്: നഗരമധ്യത്തിലെ വിനോദ കേന്ദ്രമായ മാനാഞ്ചിറ സ്ക്വയറിന് സമീപത്ത് വെച്ച് യുവതിയെ കയറിപ്പിടിച്ച കേസിൽ അറസ്റ്റ്. പയ്യാനക്കൽ സ്വദേശി തൊപ്പികാരവയൽ ഷരീഫ മൻസിലിൽ ഷഹബാദ് (29) ആണ് ടൗൺ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാനാഞ്ചിറ സ്ക്വയറിന്റെ പ്രധാന കവാടത്തിന് സമീപത്ത് നിൽക്കുകയായിരുന്ന ആലപ്പുഴ സ്വദേശിനിയായ യുവതിയെയാണ് ഷഹബാദ് കയറിപ്പിടിച്ചത്. തുടർന്ന് യുവതി ടൗൺ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് മാനാഞ്ചിറയിൽ വെച്ച് തന്നെയാണ് ഇയാളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ ഷഹബാദിനെ റിമാൻഡ് ചെയ്തു.
ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക






