അഗസ്ത്യന്‍ ചേട്ടന്‍ ഇനി ഒറ്റക്കല്ല; കൂടപ്പിറപ്പുകളായി കൂട്ടിനെത്തിയത് ആരോരുമില്ലാത്ത 12 പേര്‍

Published : Sep 08, 2018, 03:40 PM ISTUpdated : Sep 10, 2018, 05:31 AM IST
അഗസ്ത്യന്‍ ചേട്ടന്‍ ഇനി ഒറ്റക്കല്ല; കൂടപ്പിറപ്പുകളായി കൂട്ടിനെത്തിയത് ആരോരുമില്ലാത്ത 12 പേര്‍

Synopsis

ആരോരുമില്ലാത്ത വൃദ്ധരായ മാതാപിതാക്കള്‍ക്ക് അഗസ്ത്യന്‍ ചേട്ടന്‍റെ വീട് ഗാന്ധിഭവന്‍ തുറന്നുനല്‍കിയതോടെ ഒറ്റയാനായി ജീവിച്ച അഗസ്ത്യന്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . മൂന്നുപേരൊഴിച്ച് എല്ലാവരും അഗസ്ത്യന്‍ ചേട്ടന്‍റെ സമപ്രായക്കാരാണ്. 

കാസര്‍ഗോഡ്: വെള്ളരിക്കുണ്ട് മങ്കയത്തെ കുടിപ്പാറ അഗസ്ത്യൻ ചേട്ടൻ (68)ഇനിമുതൽ ഒറ്റയ്ക്കല്ല, കൂടപിറപ്പുകളായി പന്ത്രണ്ട് പേരാണ് അഗസ്ത്യന്‍റെ ജീവിതത്തിലേക്കെത്തിയിരിക്കുന്നത്. വെള്ളരിക്കുണ്ടുകാര്‍ ഒറ്റയാന്‍ എന്ന് സ്നേഹത്തോടെ വിളിക്കുന്ന അഗസ്ത്യന്‍ ചേട്ടന്‍ തന്റെ പേരിലുള്ള  89 സെന്റ്‌ സ്ഥലവും അതിലെ ഇരുനില വീടും കൊല്ലം പത്തനാപുരം ആസ്ഥാനമായ ഗാന്ധി ഭവന്റെ പേരിൽ എഴുതി നല്‍കുകയായിരുന്നു. നാലുമാസം മുൻപ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍റെ മുന്‍പാകെ നിറഞ്ഞ സദസ്സിലാണ് പ്രമാണം ഒപ്പിട്ടുനൽകിയത്. 

ആരോരുമില്ലാത്ത വൃദ്ധരായ മാതാപിതാക്കള്‍ക്ക് അഗസ്ത്യന്‍ ചേട്ടന്‍റെ വീട് ഗാന്ധിഭവന്‍ തുറന്നുനല്‍കിയതോടെ ഒറ്റയാനായി ജീവിച്ച അഗസ്ത്യന്‍ മറ്റൊരു ജീവിതത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ് . മൂന്നുപേരൊഴിച്ച് എല്ലാവരും അഗസ്ത്യന്‍ ചേട്ടന്‍റെ സമപ്രായക്കാരാണ്. 1988 ലാണ് തിരുവല്ല സ്വദേശിനിയായ ഭാര്യയുമായി അഗസ്ത്യന്‍ വിവാഹബന്ധം വേര്‍പിരിഞ്ഞത്. 1994 ല്‍ തൊടുപുഴ സ്വദേശിയായ അഗസ്ത്യന്‍ കാസര്‍ഗോട്ടേക്ക് വണ്ടികയറി. മറ്റൊരു വിവാഹത്തിന് തയ്യാറാകാതെ ഒറ്റയാനായി ജീവിതം തുടരുകയായിരുന്നു അഗസ്ത്യന്‍. ഗാന്ധി ഭവന്റെ പൂർണ്ണ നിയന്ത്രത്തിലുള്ളതാണ് അഗസ്ത്യൻ ചേട്ടന്റെ വീട്ടിലെ ലൗ ആൻഡ്‌ കെയർ എന്നസ്ഥാപനം.ഗാന്ധി ഭവന്റെ വെള്ളരിക്കുണ്ടിലെ ലൗ ആന്റ് കെയർ സ്ഥാപനത്തിന് പഞ്ചായത്തിന്റെയും പാലിയേറ്റിവിന്റെയും സഹായങ്ങളും ലഭിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സർക്കാർ ഹോമിൽ നിന്നും ഒളിച്ചോടിയ കുട്ടികളെ പൊലീസുകാരൻ ചമഞ്ഞ് പീഡിപ്പിച്ചു, യുവാവിന് 7 വർഷം തടവ്
സൈക്കിളിൽ കറങ്ങും, ഹാർഡ് ഡിസ്ക് അടക്കം നശിപ്പിച്ച് മടക്കം, കടലിൽ ചാടിയിട്ടും വിട്ടില്ല, 'പരാതി കുട്ടപ്പന്‍' പിടിയില്‍