കുടിവെള്ളസ്രോതസിൽ മാലിന്യം  തള്ളി, അവധി ദിനത്തിലും കുതിച്ചെത്തി നടപടിയെടുത്ത് തഹസിൽദാർ, കൈയടി

Published : Jul 04, 2022, 07:10 AM ISTUpdated : Jul 04, 2022, 07:20 AM IST
കുടിവെള്ളസ്രോതസിൽ മാലിന്യം  തള്ളി, അവധി ദിനത്തിലും കുതിച്ചെത്തി നടപടിയെടുത്ത് തഹസിൽദാർ, കൈയടി

Synopsis

താമരശ്ശേരി തഹസിൽദാർ  സി. സുബൈറിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രതീഷും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തി ക്രഷർ മാലിന്യം നീക്കാൻ  കർശന നിർദേശം നൽകി‌

കോഴിക്കോട്: കുടിവെള്ള സ്രോതസിൽ ക്രഷറിലെ മാലിന്യം  തള്ളി‌തിൽ കർശന നടപടിയെടുത്ത്  താമരശ്ശേരി തഹസിൽദാറും സംഘവും. ദേശീയപാതയിൽ അമ്പായത്തോട് വിനയഭവന് മുൻവശത്തെ തോടിനോട് ചേർന്നാണ്  ക്രഷറിലെ മാലിന്യം തള്ളിയത്. പ്രദേശവാസികളുടെ പരാതിയിൽ ഉടൻ താമരശ്ശേരി താലൂക്ക് റെവന്യു വിഭാഗം നടപടിയെടുക്കുകയായിരുന്നു. തള്ളിയ മാലിന്യം എസ്ക്കവേറ്റർ ഉപയോഗിച്ച് മാറ്റിച്ചു.
 നിരവധി പേർ കുളിക്കാൻ ആശ്രയിക്കുന്നതും താമരശ്ശേരി, കട്ടിപ്പാറ, പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതിയുടെ സ്രോതസ്സുമാണ് തോട്.  

പൊതു പ്രവർത്തകരായ ഹാരിസ് അമ്പായത്തോട്, അൻഷാദ് മലയിൽ, അയ്യൂബ് കാറ്റാടി, അൻഷിദ് അമ്പായതോട്  തുടങ്ങിയവർ വിവരം അറിയിച്ചതിനെ തുടർന്നാണ് മിനുറ്റുകൾക്കകം താമരശ്ശേരി തഹസിൽദാർ  സി. സുബൈറിൻ്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർ രതീഷും മറ്റു ഉദ്യോഗസ്ഥരും സ്ഥലത്തി ക്രഷർ മാലിന്യം നീക്കാൻ  കർശന നിർദേശം നൽകി‌യത്. മറ്റു നടപടികൾ സ്വീകരിക്കുമെന്ന് റവന്യു സംഘം ഉറപ്പ് നൽകി. അമ്പായത്തോട്ടെ ക്രഷറിൽ നിന്നുള്ള മാലിന്യമാണ് തള്ളിയത്. ഞായറാഴ്ച അവധി ദിവസമായിട്ടും  തഹസിൽദാർ എത്തി. 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ
യുഡിഎഫിലേക്കില്ലെന്ന് കേരള കോൺഗ്രസ് എം; എൽഡിഎഫ് വിടേണ്ട സാഹചര്യം ഇല്ലെന്ന് ജോസ് കെ മാണി പാർട്ടി നേതാക്കളോട്, ചർച്ചകൾ തള്ളി നേതൃത്വം