
ബാർട്ടൺ ഹിൽ: ഓട്ടിസം ബാധിച്ച മകളുമായി ഒറ്റമുറി ഓലപ്പുരയിൽ ദുരിത ജീവിതം നയിക്കുന്ന തിരുവനന്തപുരം ബാർട്ടൺ ഹില്ലിലെ ജയയെ കാണാൻ മന്ത്രി കെ.എ.തുളസിയെത്തി.അമ്മയ്ക്കും മകൾക്കും വീട് ഉടൻ ഉറപ്പാക്കുമെന്നും പരമാവധി സഹായം സർക്കാർ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ജയയുടെ ദുരിത ജീവിതം ഏഷ്യാനെറ്റ് ന്യൂസാണ് വാർത്തയാക്കിയത്. സ്വമേധയാ കേസെടുത്ത ഹൈക്കോടതി സർക്കാരിനോട് റിപ്പോർട്ട് തേടിയിരുന്നു.സങ്കടങ്ങൾക്ക് മാത്രം ഇടമുളള ഒറ്റമുറിയിൽ ജയയ്ക്കും മകൾക്കും പ്രതീക്ഷയുടെ വെളിച്ചം.ഏഷ്യാനെറ്റ് ന്യൂസിലൂടെ അമ്മയുടെയും മുപത്തിയഞ്ചുകാരിയായ,ഓട്ടിസം ബാധിതയായ മകളുടെയും ദുരിതം ലോകമറിഞ്ഞു.കാലുനിവർത്തിയൊന്ന് കിടന്നുറങ്ങാൻ, ഒരു വീട് എന്ന സ്വപ്നം. വാർത്ത കണ്ട് മന്ത്രി കെ.എ.തുളസി ബാർട്ടൺ ഹില്ലിലെ കൂരയിലേക്കെത്തി.
ശുചിമുറിയിൽ പോകാൻ പോലും സൗകര്യമില്ലായ്മയും സഹനവും അമ്മ വിവരിച്ചു.വീടിന് സർക്കാർ പരമാവധി തുക സഹായിക്കുമെന്ന് മന്ത്രിയുടെ ഉറപ്പ്. ജയക്കും മകൾക്കും വീട് ഉറപ്പാക്കുമെന്ന് മന്ത്രി കെ എ തുളസി. ജയയുടെ പ്രശ്നം ഉടൻ പരിഹാരിക്കും. ഇതിനായി വകുപ്പ് എല്ലാ സഹായവും ചെയ്യും. വീട് വാങ്ങാൻ പരമാവധി തുക അനുവദിക്കും. ഇന്ന് തന്നെ എല്ലാം പരിശോധിക്കുമെന്നും പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസി വിശദമാക്കി.തൊട്ടടുത്ത് ജയയും കുടുംബവും വാങ്ങാനായി കണ്ടെത്തിയ വീടും മന്ത്രി സന്ദർശിച്ചു. സർക്കാർ സഹായത്തിന് പുറമെ പതിനെട്ട് ലക്ഷത്തോളം വീട് വാങ്ങാൻ വേണ്ടിവരും.നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് വാർത്തക്ക് പിന്നാലെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. നാളെ കേസ് പരിഗണിക്കുന്നുണ്ട്. സർക്കാർ സഹയത്തിന് അമ്മയ്ക്കും മകൾക്കും നൂറ് ശതമാനം അർഹതയുണ്ടെന്ന റിപ്പോർട്ടാണ് സാമൂഹ്യനീതി വകുപ്പ് കോടതിക്ക് നൽകിയ റിപ്പോർട്ട്.
ഹൈക്കോടതിയും വിഷയത്തിൽ ഇടപെട്ടിരുന്നു. ഒറ്റമുറിയിൽ കഴിയുന്ന അമ്മ ജയയുടെയും മകളുടെയും ജീവിത അവസ്ഥയിൽ ഹൈക്കോടതി ആശങ്ക അറിയിച്ചു. ഇവർക്ക് വീട് വെച്ച് നൽകുന്നതിലും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതിലും അടിയന്തര റിപ്പോർട്ട് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഉപജീവനത്തിനായി മ്യൂസിയത്തിന് മുന്നിൽ പൊരി വിൽപന നടത്തിയാണ് ജയ ജീവിക്കുന്നത്. ജോലിക്ക് പോകുന്ന സമയങ്ങളിൽ മകളുടെ സുരക്ഷയെക്കരുതി ഒറ്റമുറി വീട്ടിൽ പൂട്ടിയിട്ട് പോകേണ്ടി വരുന്ന ദയനീയ അവസ്ഥയായിരുന്നു ഇവരുടേത്
ജയക്ക് കൈത്താങ്ങാകാം
NAME: DEEPA J & JAYA
AC NUMBER: 37804361971
IFSC: SBIN0070415
BANK: SBI, VIKAS BHAVAN BRANCH
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam