നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തൂണിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

Published : Mar 16, 2021, 06:00 PM IST
നിയന്ത്രണം വിട്ട ഓട്ടോറിക്ഷ തൂണിലിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് പരിക്ക്

Synopsis

തിങ്കളാഴ്ച രാത്രി 11 മണിയോടെ ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. 

ആലപ്പുഴ: നിയന്ത്രണം വിട്ട ഓട്ടോറിക്ഷ റോഡരികിലെ തൂണിലിടിച്ച് ഒരു കുടംബത്തിലെ മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്. അവലൂക്കുന്ന് തത്തംപള്ളി മഠത്തിൽപ്പറമ്പിൽ വീട്ടിൽ വിനീത് (32), ഭാര്യ സേതുലക്ഷ്മി (27), മകൻ അക്ഷയ് (7) എന്നിവർക്കാണ് പരിക്കേറ്റത്. വിനീതിനും സേതുലക്ഷ്മിക്കും തോളെല്ലിന് പൊട്ടലുണ്ടെന്ന് ആലപ്പുഴ നോർത്ത് പൊലീസ് പറഞ്ഞു. 

തിങ്കളാഴ്ച രാത്രി 11 മണിയോടെ ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. നിയന്ത്രണം വിട്ട ഓട്ടോറിക്ഷ  റോഡരികിലെ തൂണിൽ ഇടിക്കുകയായിരുന്നു. തത്തംപള്ളിയിൽ നിന്ന് കളർകോട്ടേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്.

ഇടിയുടെ ആഘാതത്തില്‍ വാഹനത്തിൽ നിന്ന് തെറിച്ച് വീണ നിലയിലായിരുന്നു വിനീത്. മകൻ അക്ഷയ്ക്ക് കാര്യമായ പരിക്കുകളില്ല. മൂവരും ആലപ്പുഴ  ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

120 കോടി തട്ടിപ്പ്, ബിഗ് ബോസ് താരം യൂട്യൂബർ ബ്ലെസ്ലിയെ വിശദമായി ചോദ്യംചെയ്യാൻ നീക്കം, വീണ്ടും കസ്റ്റഡി അപേക്ഷക്ക് നീക്കം, ബ്ലെസ്ലിക്കെതിരായ പ്രധാന കണ്ടെത്തൽ
മുന്നറിയിപ്പുമായി പഞ്ചായത്തംഗം, 2 ദിവസത്തേക്ക് ആരോടും പറയില്ല; ഒന്നും നടന്നില്ലേൽ സിസിസിടിവി പുറത്ത് വിടും, മോഷ്ടിച്ചത് റേഡിയോ