ഓട്ടോയിൽ കാറിടിച്ചു നിയന്ത്രണം വിട്ടു, പിന്നാലെ വന്ന കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Published : Aug 03, 2022, 03:13 PM IST
ഓട്ടോയിൽ കാറിടിച്ചു നിയന്ത്രണം വിട്ടു, പിന്നാലെ വന്ന കാർ ഇടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു

Synopsis

കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. പുലർച്ചെയാണ് അപകടം. 

ആലപ്പുഴ: കലവൂർ കൃപാസനത്തിന് സമീപം കാർ ഓട്ടോയിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. ആലപ്പുഴ വലിയമരം സ്വദേശി നിഹാസ് (29) ആണ് മരിച്ചത്. പുലർച്ചെയാണ് അപകടം. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ നിഹാസ് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്രക്കാരുമായി കലവൂർ കൃപാസനത്തിലേക്ക് പോയതായിരുന്നു. 

ഓട്ടോ വളയ്‌ക്കുന്നതിനിടെ മറ്റൊരു കാർ തട്ടി നിയന്ത്രണം വിട്ടപ്പോൾ പിന്നാലെയെത്തിയ കാർ ഓട്ടോയിൽ ഇടിച്ചാണ് അപകടം.  ആദ്യം ഓട്ടോയിൽ തട്ടിയ കാർ നിർത്താതെ പോയി. അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന മൂന്ന് സ്‌ത്രീകൾക്ക് പരിക്കേറ്റു. ഇവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിഹാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Read more: സ്വപ്ന യാത്ര തീര്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം; ലക്ഷ്യം പൂര്‍ത്തിയാക്കാതെ അനസ് മടങ്ങി, ട്രക്കിടിച്ച് മരണം

കോട്ടയം : മഴ ശക്തമായതിന് പിന്നാലെ ഗർത്തം രൂപപ്പെട്ട മൂവാറ്റുപുഴ പാലം അപ്രോച്ച് റോഡ് വൈകിട്ടോടെ ഗതാഗത യോഗ്യമാക്കും. ഗർത്തം കോൺക്രീറ്റും മെറ്റലും ഉപയോഗിച്ച് മൂടുന്ന പ്രവർത്തികൾ പുരോഗമിക്കുകയാണ്. ഇതുവഴിയുള്ള ഗതാഗതം വൈകിട്ടോടെ പുനസ്ഥാപിക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്ന് മാത്യു കുഴൽനാടൻ എംഎൽഎ അറിയിച്ചു. നിലവിൽ ഗർത്തമുണ്ടായ അപ്രോച്ച് റോഡിലൂടെ ഗതാഗതമില്ല. വാഹനങ്ങൾ വഴി തിരിച്ച് വിടുകയാണ്. 

പൊതുമരാമത്ത് ഉദ്യോഗസ്ഥരടക്കമുള്ളവര്‍ സ്ഥലം സന്ദര്‍ശിച്ച് കാര്യങ്ങള്‍ വിലയിരുത്തി. പരിശോധനയിൽ കേബിൾ ഡെക്ടിന് താഴെ അല്ലാതെ മറ്റൊരിടത്തും മണ്ണൊലിച്ച് പോയതായി കണ്ടെത്താനായില്ല. നിലവിൽ താൽക്കാലികമായി ഗതാഗത യോഗ്യമാക്കുന്നതുകൊണ്ട് പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ അറിയിച്ചു. ഗതാഗതം നിലവിൽ പൊലീസിന്‍റെ നിയന്ത്രണത്തിലാണ്. മൂവാറ്റുപുഴയില്‍ കാര്യമായ മഴ ഇന്ന് പെയ്തിട്ടില്ലെങ്കിലും മൂവാറ്റുപുഴയാര്‍ പല സ്ഥലങ്ങളിലും കരകവിഞ്ഞ് ഒഴുകുകയാണ്. 

ഗതാഗത നിയന്ത്രണം

പെരുമ്പാവൂര്‍ സൈഡില്‍ നിന്നും എംസി റോഡിലൂടെ കോട്ടയം, തൊടുപുഴ മേഖലയിലേക്ക് പോകേണ്ടവര്‍ക്ക് നെഹ്രു പാര്‍ക്കില്‍ നിന്നും കോതമംഗലം റോഡില്‍ കയറി ചാലിക്കടവ് പാലം കടന്ന് കിഴക്കേക്കര വഴി മുവാറ്റുപുഴ പ്രൈവറ്റ് സ്റ്റാന്‍ഡില്‍ എത്തി യാത്ര തുടരാം. 

Read more: മൂവാറ്റുപുഴ അപ്രോച്ച് റോഡില്‍ വന്‍ ഗര്‍ത്തം; പരിശോധന തുടങ്ങി, ഗതാഗത നിയന്ത്രണം

കോട്ടയം സൈഡില്‍ നിന്നും പെരുമ്പാവൂര്‍ക്ക് പോകേണ്ടവര്‍ക്ക് നിലവിലുള്ള എംസി റോഡിലെ ഒരുവരി ഗതാഗതം ഉപയോഗിക്കാം. അല്ലെങ്കില്‍ എംസി റോഡില്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് മാറാടി പെരുവംമൂഴി, മഴുവന്നൂര്‍ വഴി തൃക്കളത്തൂരില്‍ എത്തി എംസി റോഡില്‍ പ്രവേശിച്ച് യാത്ര തുടരാം. കൊച്ചി വിമാനത്താവളത്തിലേക്ക് പോകേണ്ടവർക്കും ഈ വഴി ഉപയോഗിക്കാം.

PREV
click me!

Recommended Stories

കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി
വിലയുണ്ട്, ആ വിവരങ്ങൾക്ക്! 4 ഇഞ്ച് വ്യാസമുള്ള ചെറിയ ദ്വാരത്തിലൂടെ അഴുക്കുചാലിൽ വീണ മൊബൈൽ ഫോൺ, മണിക്കൂറുകൾ നീണ്ട പരിശ്രമം, ഒടുവിൽ തിരികെയെടുത്തു