തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

Published : Aug 03, 2022, 01:33 PM ISTUpdated : Aug 03, 2022, 01:38 PM IST
തിരുവല്ലയില്‍ ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

Synopsis

മന്നങ്കരചിറ  സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.   

തിരുവല്ല: തിരുവല്ല ശ്രീ വല്ലഭ ക്ഷേത്രത്തിന്റെ കുളത്തിൽ വീണു വിദ്യാർത്ഥി മരിച്ചു. മന്നങ്കരചിറ  സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു. 

കൂടെ ഉണ്ടായിരുന്ന രണ്ട് പേര്‍ രക്ഷപെട്ടു. രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ടാണ് നാട്ടുകാർ എത്തിയത്. 

Read Also: വയനാട്ടില്‍ ജനവാസകേന്ദ്രത്തില്‍ കടുവ ഇറങ്ങി; പ്രദേശത്ത് കടുവയുടെ സാന്നിധ്യം പതിവായെന്ന് നാട്ടുകാർ

വയനാട് മീനങ്ങാടിയിൽ ജനവാസ കേന്ദ്രത്തിൽ കടുവ ഇറങ്ങി. ഇന്ന് പുലർച്ചെയാണ് മൈലമ്പാടിയിൽ കടുവ ഇറങ്ങിയത്. കടുവ റോഡിലൂടെ നടന്നു പോകുന്ന ദൃശ്യം വീടിന് മുന്നിൽ സ്ഥാപിച്ച സിസിടിവിയിൽ പതിഞ്ഞു. പ്രദേശത്ത് അടുത്തിടെയായി കടുവയുടെ സാന്നിധ്യം പതിവാണെന്ന് നാട്ടുകാർ പറയുന്നു. 

Read Also: വന്യജീവി ആക്രമണമല്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമമെന്ന് പരാതി; പാലക്കാട്ട് മൃതദേഹവുമായി നാട്ടുകാരുടെ പ്രതിഷേധം

പാലക്കാട് മംഗലംഡാമിന് സമീപം ബൈക്കിൽ കാട്ടുപന്നി ഇടിച്ച് ടാപ്പിംഗ് തൊഴിലാളി മരിച്ച സംഭവം വനംവകുപ്പ്  സാധാരണ ബൈക്ക്  അപകടമാക്കി മാറ്റിയെന്നാരോപിച്ച് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷൻ ഉപരോധിച്ചു. കാട്ടുപന്നി ആക്രമണത്തിൽ മരിച്ച മംഗലംഡാം  പറശ്ശേരി സ്വദേശി വേലായുധന്‍റെ മൃതദേഹവുമായാണ് നാട്ടുകാർ ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ സമരം നടത്തിയത്. അപകടത്തിൽ പരുക്കേറ്റ വേലായുധനെ ആശുപത്രിയിലെത്തിക്കാൻ വനം വകുപ്പ് വാഹനം വിട്ടു നൽകിയില്ലെന്നും നാട്ടുകാർ ആരോപിച്ചു.  

Read Also: വി ആർ കൃഷ്‌ണ തേജ ഇനി ആലപ്പുഴ ജില്ലാ കലക്ടര്‍; ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല

കഴിഞ്ഞ ഞായറാഴ്ചയാണ് വേലായുധൻ അപകടത്തിൽപെട്ടത്. ടാപ്പിംഗിന് പോകുമ്പോൾ മംഗലംഡാം ഫോറെസ്റ്റ് സ്റ്റേഷന് സമീപത്ത് വച്ച് കാട്ടുപന്നി ബൈക്കിൽ ഇടിച്ചാണ് വേലായുധൻ  തെറിച്ചു വീണത്.  തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ വേലായുധൻ നെന്മാറയിൽ ചികിത്സയിൽ ഇരിക്കെ മരിച്ചു. എന്നാൽ കാട്ടുപന്നി ഇടിച്ചിട്ടില്ലെന്നും  കാട്ടുപന്നിയെ കണ്ട് ബൈക്ക് പെട്ടെന്ന് ബ്രേക്കിട്ടതുകൊണ്ടാണ് അപകടമെന്നുമായിരുന്നു വനംവകുപ്പ് രേഖപ്പെടുത്തിയത്. ഇതോടെ വന്യജീവി ആക്രമണത്തിൽ മരിച്ചവർക്കുള്ള ധനസഹായം വേലായുധന്‍റെ കുടുംബത്തിന് ലഭിക്കില്ലെന്ന അവസ്ഥ വന്നു. ഇതോടെയാണ് അപകട കാരണം കാട്ടുപന്നി ആക്രമണമാണെന്ന വിവരം മറച്ചു വച്ചെന്ന് പറഞ്ഞ് നാട്ടുകാർ പ്രതിഷേധിച്ചത്. 

പ്രതിഷേധത്തിന് പിന്നാലെ, നെന്മാറ ഡി എഫ് ഒ ഉൾപ്പടെയുള്ളവർ സ്ഥലത്തെത്തി.  ഡ്രൈവർ സ്ഥലത്തില്ലാത്തതുകൊണ്ടാണ് വാഹനം എടുക്കാൻ കഴിയാതിരുന്നതെന്ന് നെന്മാറ ഡിഎഫ്ഒ പറഞ്ഞു. കാട്ടുപന്നി ആക്രമണമാണെന്ന പരാതി പരിശോധിയ്ക്കുമെന്ന ഉറപ്പിന്മേൽ നാട്ടുകാര്‍ സമരം അവസാനിപ്പിച്ചു. 

Read Also: 'സിപിഎമ്മുകാരില്‍ നിന്ന് നേരിട്ടത് നിരന്തര പീഡനം' ; വടകരയില്‍ ആത്മഹത്യാശ്രമം നടത്തിയ യുവാവ്

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി
പാലക്കാട് വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം, രണ്ടാമത്തെയാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ