
കോഴിക്കോട്: പെരുവയലില്‍ ഓട്ടോയില്‍ കാറിടിച്ച് പരിക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികത്സയിലായിരുന്ന ഡ്രൈവര്‍ മരിച്ചു. പുള്ളാവൂര്‍ അക്കംപറമ്പത്ത് പരേതനായ അഹമ്മദ് കുട്ടിയുടെ മകന്‍ എ പി സി നൗഷാദ് (38) ആണ് മരിച്ചത്. കഴിഞ്ഞ മാസം ഡിസംബര്‍ 25ന് പെരുവയലില്‍ വെച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഇദ്ദേഹം ഓടിച്ച ഓട്ടോയില്‍ ഇടിക്കുകയായിരുന്നു. മാതാവ്: ബീവി. ഭാര്യ: ഹസീന. മക്കള്‍: നജ, നൗറിന്‍ ,അമീന്‍, സമാന്‍. സഹോദരിമാര്‍: സൗദ, ബുഷ്‌റ.