ഓട്ടോഡ്രൈവര്‍ നല്‍കിയ ജ്യൂസില്‍ മദ്യം; വിദ്യാര്‍ത്ഥിനി സ്കൂളില്‍ കുഴഞ്ഞുവീണു

By Web TeamFirst Published Oct 4, 2019, 4:35 PM IST
Highlights

പ്ലസ് ടൂവിന്  പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണത്. സുഹൃത്തുകള്‍ വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല. ഇതിനിടെ അധ്യാപകന്‍ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു

ഇടുക്കി: ഓട്ടോ ഡ്രൈവര്‍ നല്‍കിയ ജ്യൂസ് കുടിച്ച സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണു. മൂന്നാര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ പ്ലസ് ടൂവിന്  പഠിക്കുന്ന വിദ്യാര്‍ത്ഥിനിയാണ് അധ്യാപകന്‍ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞുവീണത്. സുഹൃത്തുകള്‍ വിദ്യാര്‍ത്ഥിനിയെ പൊക്കിയെടുത്തെങ്കിലും ബോധം തെളിഞ്ഞില്ല.

ഇതിനിടെ അധ്യാപകന്‍ കുട്ടി മദ്യപിച്ചതായി സംശയം പ്രകടിപ്പിക്കുകയും സംഭവം പ്രിന്‍സിപ്പളിനെ അറിയിക്കുകയുമായിരുന്നു. അധികൃതര്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നടത്തിയ പരിശോധനയിലാണ് മദ്യത്തിന്‍റെ അംശം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ മൂന്നാറില്‍ നിന്ന് സുഹൃത്തുക്കളായ നാല് വിദ്യാര്‍ത്ഥിനികള്‍ സ്ഥിരം കയറുന്ന ഓട്ടോയിലാണ് സ്‌കൂളിലെത്തിയത്.

ഇടയ്ക്കുവെച്ച് ഡ്രൈവര്‍ വാഹനത്തില്‍ സൂക്ഷിച്ചിരുന്ന ജ്യൂസ് കുപ്പി വിദ്യാര്‍ത്ഥിനികള്‍ക്ക് നല്‍കി. ജ്യൂസ് കുടിച്ച് വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിലെത്തിയത് മുതല്‍ അസ്വസ്ഥകള്‍ പ്രകടിപ്പിച്ചെങ്കിലും കാര്യം അധ്യാപകരെ അറിയിച്ചില്ല. പതിനൊന്ന് മണിയോടെ വിദ്യാര്‍ത്ഥിനികളിലൊരാള്‍ കുഴഞ്ഞുവീണതോടെയാണ് സംഭവം അധ്യാപകര്‍ അറിഞ്ഞത്.

പ്രിന്‍സിപ്പാള്‍ നല്‍കിയ പരാതിയില്‍ ദേവികുളം പൊലീസ് ജെജെ ആക്ട് പ്രാകാരം ഓട്ടോഡ്രൈവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. മൂന്നാര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതി ഒളിവിലാണ്.  

click me!