
കോഴിക്കോട്: തനിക്ക് കളഞ്ഞുകിട്ടിയ ഒരു ലക്ഷത്തിലധികം രൂപ വിലവരുന്ന സ്വര്‍ണാഭരണം ഉടമയെ കണ്ടെത്തി തിരികെ എല്‍പിച്ച് ഓട്ടോ ഡ്രൈവർ. പേരാമ്പ്ര ബസ് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായ മരുതേരി കുന്നത്ത് റഷീദാണ് വാർത്തകളിൽ ഇടം നേടുന്നത്. ഓട്ടോക്കാരുടെ നല്ല മനസിന് പേരുകേട്ട കോഴിക്കോട് ജില്ലയില്‍ നിന്ന് ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയുമായി ബന്ധപ്പെട്ട വാർത്തയിപ്പോൾ ജില്ലയിലും വൈറൽ ആണ്.
കഴിഞ്ഞ ദിവസം യാത്രക്കിടയിലാണ് രണ്ട് പവന്‍ തൂക്കം വരുന്ന സ്വര്‍ണമാല റഷീദിന് ലഭിച്ചത്. കുറ്റ്യാടി - കോഴിക്കോട് സംസ്ഥാന പാതയില്‍ വെള്ളിയൂരിനും നടുവണ്ണൂരിനും ഇടയില്‍ വെച്ചായിരുന്നു സംഭവം. മറ്റൊന്നും ആലോചിക്കാതെ അദ്ദേഹം മാല പേരാമ്പ്ര പോലീസ് സ്‌റ്റേഷനില്‍ എത്തി ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ ഇതൊന്നും അറിയാതെ കക്കഞ്ചേരി സ്വദേശിനി രമ്യ രജീഷ് തന്റെ നഷ്ടപ്പെട്ടുപോയ മാല കണ്ടെത്താനുള്ള നെട്ടോട്ടത്തിലായിരുന്നു. ഒടുവില്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും സ്വര്‍ണമാല ലഭിച്ചിട്ടുണ്ടെന്ന തരത്തിലുള്ള സന്ദേശങ്ങള്‍ പ്രചരിച്ചത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പേരാമ്പ്ര പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെട്ടത്. തുടര്‍ന്ന് പോലീസ് സ്‌റ്റേഷനില്‍ എത്തി തെളിവുകള്‍ നല്‍കി റഷീദിന്റെയും പേരാമ്പ്ര എസ്‌ഐയുടെയും സാനിധ്യത്തില്‍ മാല ഏറ്റുവാങ്ങുകയായിരുന്നു. നഷ്ടമായി എന്ന് കരുതി തന്റെ മാല റഷീദിന്റെ സത്യസന്ധത കൊണ്ടുമാത്രമാണ് തിരികെ ലഭിച്ചതെന്ന് രമ്യ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam