
മലപ്പുറം: കൊണ്ടോട്ടിയിൽ സ്വാകാര്യ ബസ് ഡ്രൈവറെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി ഓട്ടോറിക്ഷ ഡ്രൈവർ. നടുറോഡിൽ ബസിന് അരിക് കൊടുക്കാതെ പോയ ഓട്ടോറിക്ഷക്ക് പിന്നിൽ നിന്ന് ഹോൺ മുഴക്കിയതായിരുന്നു പ്രകോപനം. കൊണ്ടോട്ടി കോട്ടപ്പുറത്ത് ഇന്നലെ വൈകിട്ട് 4 മണിക്കാണ് സംഭവം. റോഡിന് നടുവിൽ നിന്ന് മറ്റ് വാഹനങ്ങൾക്ക് അരിക് കോടുക്കാതെ ഓട്ടോറിക്ഷ കടന്നുപോയി. ഏറെ നേരം കഴിഞ്ഞിട്ടും നടു റോഡിൽ നിന്ന് മാറാത്ത ഓട്ടോറിക്ഷയ്ക്ക് പിന്നിൽ നിന്ന് ബസ് ഡ്രൈവർ ഹോൺ മുഴക്കി.
Read More.... അസമിൽ പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു, വിദ്യാർഥി കസ്റ്റഡിയിൽ
അതിന് പിന്നാലെയാണ് ഓടുന്ന ഓട്ടോയിൽ നിന്ന് വടിവാൾ പുറത്തേക്ക് വീശിയുള്ള ഭീഷണിയും പ്രകോപനവും. സംഭവത്തിൽ ഓട്ടോറിക്ഷയുടെ നമ്പർ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആർസി ഉടയമയല്ല ഓട്ടോ ഓടിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഓട്ടോറിക്ഷ രേഖകളില്ലാതെ വിൽപന നടത്തിയതാണോ എന്നതടക്കം അന്വേഷിച്ച് ഓട്ടോറിക്ഷ ഡ്രൈവറെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam