ഏതോ പ്രശ്നത്തിന്‍റെ പേരിൽ അധ്യാപകൻ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് വിവരം

ഗുവാഹത്തി: പ്ലസ് വൺ വിദ്യാർഥി അധ്യാപകനെ കുത്തിക്കൊന്നു. അസമിലെ ശിവസാഗറിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. സായി വികാസ് എന്ന കോച്ചിംഗ് സെന്‍ററിലെ വിദ്യാർഥിയാണ് അധ്യാപകനായ രാജേഷ് ബാബുവിനെ കുത്തിയത്. വിദ്യാർഥിയുടെ കുത്തേറ്റ് വീണ അധ്യാപകനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ പേര് വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. ഏതോ പ്രശ്നത്തിന്‍റെ പേരിൽ അധ്യാപകൻ വഴക്ക് പറഞ്ഞതിന് പിന്നാലെയാണ് വിദ്യാർഥി ആക്രമണം നടത്തിയതെന്നാണ് വിവരം. മറ്റ് അധ്യാപകർ പോയിക്കഴിഞ്ഞ ശേഷം, അവസാന പിരീഡിലാണ് സംഭവം നടന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസാണ് അധ്യാപകനെ ആശുപത്രിയിലെത്തിച്ചത്. എന്നാൽ ഗുരുതരാവസ്ഥയിലായിരുന്ന അധ്യാപകന്‍റെ മരണം പിന്നാലെ സ്ഥിരീകരിക്കുകയായിരുന്നു.

'ക്യാമ്പസുകളിൽ എസ്എഫ്ഐ അഴിഞ്ഞാടുമ്പോൾ സിഐടിയു പൊതുസ്ഥലങ്ങളിൽ ജനങ്ങളുടെ മേൽ കുതിരകയറുന്നു'; വിമർനവുമായി സുധാകരൻ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം