പകൽ ഓട്ടോ ഡ്രൈവർ, രാത്രി സ്ത്രീകള്‍ കുളിക്കുന്നതുള്‍പ്പെടെ ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടി

Published : Oct 08, 2023, 03:15 PM ISTUpdated : Oct 08, 2023, 03:25 PM IST
പകൽ ഓട്ടോ ഡ്രൈവർ, രാത്രി സ്ത്രീകള്‍ കുളിക്കുന്നതുള്‍പ്പെടെ ഒളിഞ്ഞുനോട്ടം; യുവാവിനെ നാട്ടുകാര്‍ പിടികൂടി

Synopsis

രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്

കോഴിക്കോട്:  രാത്രികാലങ്ങളിൽ വീടുകളില്‍ ഒളിഞ്ഞു നോക്കുന്ന യുവാവിനെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏല്പിച്ചു. കിഴക്കോത്ത്  പന്നൂർ മേലെ പറയരുകണ്ടി മുഹമ്മദ് സാദിഖ് (34) ആണ് പിടിയിലായത്. 

രാത്രിയിൽ വീടുകളിൽ കയറി ഒളിഞ്ഞിരുന്ന് സ്ത്രീകളുടെ ഫോട്ടോ എടുക്കുകയും വീഡിയോ പകർത്തുകയുമാണ് മുഹമ്മദ് സാദിഖ് ചെയ്തിരുന്നത്. വിവാഹം നടന്ന വീടുകളിൽ രാത്രി കയറുന്നത് പതിവാണെന്നും സ്ത്രീകൾ കുളിക്കുന്നത് ഉൾപ്പെടെ നിരവധി ഫോട്ടോകൾ ഇയാളുടെ മൊബൈലിൽ നിന്ന് കണ്ടെടുത്തെന്നും പൊലീസ് പറഞ്ഞു. 

ഓട്ടോ ഡ്രൈവറായ സാദിഖ് രാത്രിയിൽ പുതപ്പുകൊണ്ട് മൂടിപ്പുതച്ചാണ് വീടുകളിൽ കയറുന്നത്. വീടുകളിൽ അശ്ലീലമെഴുതി കൊണ്ടിടുന്നതും ഇയാളുടെ പതിവാണ്. ശല്യം കാരണം സഹികെട്ട നാട്ടുകാർ സിസിടിവി പരിശോധിച്ചപ്പോഴാണ് ആളെക്കുറിച്ച്  ഏകദേശ വിവരം ലഭിക്കുന്നത്. ഇതിനു ശേഷം പ്രദേശത്തെ ഒരു വീട്ടിൽ രാത്രിയിൽ മൂടിപ്പുതച്ച് വന്നയാളെ നാട്ടുകാർ പിടിച്ചെങ്കിലും ഓടി രക്ഷപ്പെടുകയായിരുന്നു. 

സാദിഖാണെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ അയാളുടെ വീട്ടിൽ പോയെങ്കിലും സാദിഖ് അവിടെ ഇല്ലായിരുന്നു. മൊബൈൽ ഫോൺ സ്വിച്ച് ഓഫും ചെയ്തിരുന്നു. തുടർന്ന് നാട്ടുകാർ സാദിഖിനെ പിടികൂടി കൊടുവള്ളി പൊലീസിൽ ഏല്പിക്കുകയായിരുന്നു. രണ്ട് സ്ത്രീകളുടെ പരാതിയിൽ പൊലീസ് സാദിഖിനെതിരെ രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ചെങ്കല്ലിറക്കി തിരിച്ചുപോകുന്നതിനിടെ ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; മിനിലോറി കടയിലേക്ക് പാഞ്ഞുകയറി മരണം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വടക്കാഞ്ചേരി റെയിൽവേ സ്റ്റേഷനിലെ പാർക്കിങ്ങിൽ പെട്രോൾ ചോര്‍ച്ചയുള്ള ബൈക്ക് വച്ച ഉടമ അറസ്റ്റിൽ, വാഹനം പിടിച്ചെടുത്തു
തിരുവനന്തപുരത്ത് ആറ് മാസത്തിനിടെ വെടിവച്ചുകൊന്നത് 391 എണ്ണത്തെ; കാട്ടുപന്നിശല്യം രൂക്ഷം