പൊലീസ് ജീപ്പും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, കാസർകോട് ഓട്ടോ ഡ്രൈവർക്ക് ദാരുണാന്ത്യം, വനിതാ എഎസ്ഐക്ക് പരിക്ക്

Published : Apr 30, 2026, 10:59 PM IST
Accident death

Synopsis

അപകടത്തിൽ എ.എസ്.ഐ കൗസല്യക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന് പോകും വഴിയാണ് അപകടം സംഭവിച്ചത്.

കാസർകോട് : വെള്ളരിക്കുണ്ടിൽ പൊലീസ് വാഹനവും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവർ പുങ്ങംചാൽ സ്വദേശി രാജുവാണ് മരിച്ചത്. വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. കാസർകോട് വെള്ളരിക്കുണ്ടിൽ ഇന്ന് രാത്രിയാണ് അപകടം നടന്നത്. അപകടത്തിൽ എ.എസ്.ഐ കൗസല്യക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥന്റെ വിരമിക്കൽ ചടങ്ങിന് പോകും വഴിയാണ് അപകടം സംഭവിച്ചത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹ വാർഷിക ആഘോഷത്തിന് പിന്നാലെ കുടുംബവഴക്ക്, മകൻ പിതാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി, ബന്ധു ഗുരുതരാവസ്ഥയിൽ
നിരങ്ങി നീങ്ങാതിരിക്കാന്‍ ടയറിനടിയില്‍ കല്ല് വെക്കുന്നതിനിടെ ജീപ്പ് ദേഹത്തേക്ക് മറിഞ്ഞു; വയോധികന് ദാരുണാന്ത്യം