അഖിൽ അറിഞ്ഞതേയില്ല, ഓട്ടോയുമായി എറണാകുളത്ത് പോയ ഇടത്തെല്ലാം പിന്നാലെ പിന്തുടർന്ന് ഒടുക്കം പൊലീസ് കൈയ്യോടെ പൊക്കി; രാസലഹരി പിടികൂടി

Published : Jul 16, 2026, 08:52 AM IST
MDMA

Synopsis

കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനയുടെ ഭാഗമായി മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിലായി. എറണാകുളം ഗാന്ധിനഗർ സ്വദേശി അഖിലിന്റെ ഓട്ടോയിൽ നിന്ന് എംഡിഎംഎ-യും കഞ്ചാവും പോലീസ് കണ്ടെടുത്തു. ഇയാൾ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു.

കൊച്ചി: കൊച്ചിയിൽ 'ഓപ്പറേഷൻ തൂഫാൻ - ദി നാർക്കോ ഹണ്ട്' പരിശോധനക്കിടെ മയക്കുമരുന്നുമായി ഓട്ടോ ഡ്രൈവർ പിടിയിലായി. എറണാകുളം ഗാന്ധിനഗർ ഉദയ കോളനിയിൽ (ഹൗസ് നമ്പർ 8) താമസിക്കുന്ന അഖിൽ (32) ആണ് കടവന്ത്ര പോലീസിന്റെ പിടിയിലായത്. ഇയാളുടെ ഓട്ടോറിക്ഷയിൽ നിന്ന് 4.433 ഗ്രാം എംഡിഎംഎ-യും 2.898 ഗ്രാം കഞ്ചാവും പോലീസ് കണ്ടെടുത്തു, അഖിൽ മുൻപും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. കടവന്ത്ര, സെൻട്രൽ പോലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് കടത്ത്, ആയുധ നിയമം, പൊതുജനങ്ങളെ ശല്യം ചെയ്‌തതിനുമുൾപ്പെടെ നിരവധി കേസുകൾ ഇയാൾക്കെതിരെയുണ്ടെന്ന് പോലീസ് അറിയിച്ചു.

അവധി ദിവസങ്ങളിലും മറ്റും റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ്, ഫ്ലാറ്റുകൾ, ഇടറോഡുകൾ എന്നിവ കേന്ദ്രീകരിച്ച് യാത്രക്കാർക്കും ഫ്ലാറ്റുകളിലെ യുവതീയുവാക്കൾക്കും മയക്കുമരുന്ന് എത്തിച്ചു നൽകുകയായിരുന്നു ഇയാളുടെ രീതി. ഓട്ടോറിക്ഷാ ഡ്രൈവർ എന്ന വ്യാജേനയാണ് പ്രതി എറണാകുളം ജില്ലയിലുടനീളം തടസ്സമില്ലാതെ ലഹരിമരുന്ന് വിതരണം നടത്തിയിരുന്നത്. കടവന്ത്ര ഭാഗങ്ങളിൽ വ്യാപകമായി ലഹരി വിൽപ്പന നടക്കുന്നുണ്ടെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാറിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് പ്രതിയെ നിരീക്ഷിച്ചു വരികയായിരുന്നു. കടവന്ത്ര പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബിജു ആറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ പ്രവീൺ കെ.ആർ, അതുൽ രാജ്, എ.എസ്.ഐ സജിത്ത് സോമൻ, സിവിൽ പോലീസ് ഓഫീസർമാരായ ഷിബു, ജീവൻ, രതീഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊല്ലത്ത് ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ; ബെം​ഗളൂരുവിൽനിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ; പൊലീസ് പിടിച്ചെടുത്തത് 51 ​ഗ്രാം
സിന്ധുകുമാരിക്കെതിരെ 21 പരാതികൾ, വെങ്ങാനൂരിൽ മാത്രം നാല് ലക്ഷത്തോളം രൂപയുടെ സ്വർണപ്പണയം; പ്രതിയുമായി തെളിവെടുപ്പ്