കൊല്ലത്ത് ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ; ബെം​ഗളൂരുവിൽനിന്ന് എംഡിഎംഎ കൊണ്ടുവന്ന് വിൽക്കുന്നയാൾ പിടിയിൽ; പൊലീസ് പിടിച്ചെടുത്തത് 51 ​ഗ്രാം

Published : Jul 16, 2026, 08:28 AM IST
operation toofan mdma case kollam

Synopsis

ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 51.590 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. ചിറക്കര താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽരാജ് (32) നെയാണ് ഡാൻസാഫ് സംഘം അറസ്റ്റു ചെയ്തത്.

കൊല്ലം :ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി പൊലീസ് നടത്തിയ പരിശോധനയിൽ 51.590 ഗ്രാം എം ഡി എം എ യുമായി യുവാവ് അറസ്റ്റിൽ. ചിറക്കര താഴം ഇടവട്ടം രാഹുൽ നിവാസിൽ രാഹുൽരാജ് (32) നെയാണ് ഡാൻസാഫ് സംഘം അറസ്റ്റു ചെയ്തത്. ബെംഗളൂരുവിൽ നിന്നും വലിയതോതിൽ എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ചു കച്ചവടം നടത്തുന്നയാളാണ് ഇയാൾ. ചാത്തന്നൂർ, പാരിപ്പള്ളി, കൊട്ടിയം, കണ്ണനല്ലൂർ മേഖലകൾ കേന്ദ്രീകരിച്ചായിരുന്നു ലഹരിക്കച്ചവടം.

കൊല്ലം സിറ്റി പോലീസ് കമ്മീഷണർ എം ഹേമലത ഐ പി എസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ചു നാളുകളായി ഡാൻസാഫ് സംഘത്തിൻ്റെ നിരീക്ഷണത്തിലായിരുന്നു ഇയാൾ. തിങ്കളാഴ്ച രാത്രി 7 മണിയോടെ ചിറക്കര താരം വാഴവിള ഭാഗത്തു നടത്തിയ പരിശോധനയിലാണ് രാഹുൽരാജ് പിടിയിലായത്. ഡാൻസാഫ് എസ്ഐ മാരായ ഗോപകുമാർ,സായ്സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും പാരിപ്പള്ളി പൊലീസ് ഇൻസ്പെക്ടർ സുജിത്ത് പി എസ് , എസ് ഐ വിഷ്ണു എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചേർന്നാണ് പ്രതിയെ പിടികൂടിയത്.ഇതോടെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി കൊല്ലം സിറ്റി പരിധിയിൽ ഇതുവരെ 116.26 ഗ്രാം എം ഡി എം എ ആണ് കൊല്ലം സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സിന്ധുകുമാരിക്കെതിരെ 21 പരാതികൾ, വെങ്ങാനൂരിൽ മാത്രം നാല് ലക്ഷത്തോളം രൂപയുടെ സ്വർണപ്പണയം; പ്രതിയുമായി തെളിവെടുപ്പ്
പ്രതിരോധ പെൻഷൻ പരാതി പരിഹാരത്തിനായി കൊച്ചിയിൽ അദാലത്ത്; രക്ഷാ പെൻഷൻ സമാധാൻ ആയോജൻ ജൂലൈ 17ന്