നായ കുറുകെ ചാടി, ഓട്ടോയുടെ മുൻചക്രത്തിൽ ഇടിച്ചു; ഡ്രൈവർ മരിച്ചു, യാത്രക്കാർക്ക് അത്ഭുതരക്ഷ

Published : Jul 14, 2025, 01:48 PM IST
auto overturned driver died

Synopsis

മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിഞ്ഞു

മലപ്പുറം: മലപ്പുറത്തെ കര്‍ക്കടകം അങ്ങാടിയില്‍ നായ കുറുകെ ചാടി ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മഞ്ചേരി ഭാഗത്തു നിന്നും മങ്കടയിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷയുടെ മുന്‍ചക്രത്തില്‍ നായ ഇടിച്ചതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ടു മറിയുകയായിരുന്നു. വെള്ളില സ്വദേശി കടൂക്കുന്നന്‍ നൗഫല്‍ (43) ആണ് മരിച്ചത്.

നാട്ടുകാര്‍ ഉടനെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ ഓട്ടോയിൽ ഉണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല.

പിതാവ്: പരേതനായ അബ്ദുറഹ്‌മാന്‍ (കുഞ്ഞു). മാതാവ്: ഉമ്മുസല്‍മ. ഭാര്യ: മുംതാസ് അവുലന്‍ (ചോഴിപ്പടി). മക്കള്‍: മുസ്തഫ, നിഹാല്‍. യുകെ പടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കം നടത്തി.

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്