കഞ്ഞിക്കുഴിയിൽ 62-കാരനായ ഓട്ടോറിക്ഷാ തൊഴിലാളിയുടെ മൃതദേഹം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

Published : Sep 12, 2026, 11:04 AM IST
Death

Synopsis

ആലപ്പുഴ കഞ്ഞിക്കുഴിയിൽ ഓട്ടോറിക്ഷാ തൊഴിലാളിയായ രമേശൻ (62) എന്നയാളെ റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. പുലർച്ചെ വീടിന് സമീപമാണ് മൃതദേഹം കണ്ടത്. മരണകാരണം വ്യക്തമല്ലാത്തതിനാൽ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ആലപ്പുഴ: ഓട്ടോറിക്ഷാ തൊഴിലാളിയുടെ ജഡം റോഡിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡിലാണ് സംഭവം. രേവതി ഭവനത്തിൽ രമേശൻ(62) ആണ് മരിച്ചത്. വീടിന് സമീപത്തെ റോഡിൽ പുലർച്ചെയാണ് ഇദ്ദേഹത്തിൻ്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. പുത്തനമ്പലം തോണ്ടാ കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള ബി ബോണ്ട് ജംഗ്ഷന്റെ വടക്ക് ഭാഗത്തുള്ള കടമുറിക്ക് സമീപമാണ് ജഢം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് അടക്കം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും. പോസ്റ്റ്‌മോർട്ടം അടക്കം പൂർത്തിയാക്കിയ ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. മരണകാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ പൊലീസ് കേസെടുത്തു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വഴിപാടായി സമർപ്പിച്ച 8 സ്വർണ താലികളും 11 കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും കവർന്നു, അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം
ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മീൻപിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം