വഴിപാടായി സമർപ്പിച്ച 8 സ്വർണ താലികളും 11 കാണിക്ക വഞ്ചി കുത്തിത്തുറന്ന് പണവും കവർന്നു, അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം

Published : Sep 12, 2026, 11:00 AM IST
Robbery in Temple

Synopsis

ഭക്തർ ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിച്ച ഏട്ട് സ്വർണ താലികൾ, പണം, എന്നിവ മോഷണം പോയി. മോഷ്ടാക്കൾ സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചു.

അടൂർ: പത്തനംതിട്ട അടൂരിൽ ക്ഷേത്രത്തിനുള്ളിൽ മോഷണം. മണക്കാല അന്തിച്ചിറ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിലാണ് മോഷണംനടന്നത്. ഇന്ന് രാവിലെ മേൽശാന്തി വിനീഷ് ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിഞ്ഞത്. ഓഫീസ് മുറിയുടെ വാതിൽ തുറന്ന് കിടക്കുകയായിരുന്നു. ഓഫീസിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമടക്കം മോഷ്ടാക്കൾ അപഹരിച്ചു. ഭക്തർ വഴിപാടായി സമർപ്പിച്ച ഏട്ട് സ്വർണ താലികൾ, പണം, എന്നിവ മോഷണം പോയി. മോഷ്ടാക്കൾ സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികൾ കുത്തി തുറന്ന് പണം അപഹരിച്ചു.

കൂടാതെ സിസിടിവി ക്യാമറയുടെ രണ്ട് ഡിവിആറുകളും മോഷ്ടിക്കപ്പെട്ടു. അതേസമയം, മോഷ്ടാക്കൾ ശ്രീകോവിലിനുള്ളിൽ കടന്നിട്ടില്ലെന്ന് ക്ഷേത്രം അധികൃതർ വ്യക്തമാക്കി. ക്ഷേത്രഭാരവാഹികളുടെ പരാതിയിൽ അടൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് നിന്ന് ഒരു ഹെൽമറ്റ് ലഭിച്ചിട്ടുണ്ട്. പരിസരത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം കേദ്രീകരിച്ച് അന്വേഷണം ഊർജിതമാക്കി. വിരലടയാള വിധത്തിലും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒറ്റപ്പാലത്ത് തോട്ടിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി; മീൻപിടിക്കാൻ വെച്ച കെണിയിൽ നിന്ന് ഷോക്കേറ്റെന്ന് സംശയം
തിരുവനന്തപുരത്ത് തെരുവുനായ ആക്രമണം; അടിമലത്തുറയിൽ രണ്ടുപേർക്ക് കടിയേറ്റു, കോട്ടുകോലിൽ പേവിഷ ബാധയുള്ള നായയെ തല്ലിക്കൊന്നു