പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഉപദ്രവിക്കുന്നു; പരാതിയുമായി ഓട്ടോ ഡ്രൈവറും കുടുംബവും

Published : Jun 24, 2023, 11:57 PM ISTUpdated : Jun 25, 2023, 12:01 AM IST
പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഉപദ്രവിക്കുന്നു; പരാതിയുമായി ഓട്ടോ ഡ്രൈവറും കുടുംബവും

Synopsis

പുല്ലുകാലായിൽ ശ്രീജിത്ത് ടി ഷാജി, അമ്മയുടെ സഹോദരി ശ്രീലത എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി.

ഇടുക്കി: ഇടുക്കിയിലെ പീരുമേട്ടിൽ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സിപിഎം പ്രവർത്തകർ ഓട്ടോറിക്ഷ ഡ്രൈവറെയും കുടുംബത്തെയും പിൻതുടർന്ന് ഉപദ്രവിക്കുന്നെന്ന് പരാതി. പുല്ലുകാലായിൽ ശ്രീജിത്ത് ടി ഷാജി, അമ്മയുടെ സഹോദരി ശ്രീലത എന്നിവർ ജില്ലാ പൊലീസ് മേധാവിക്കും സിപിഎം സംസ്ഥാന നേതൃത്വത്തിനും പരാതി നൽകി.

ഏപ്രിൽ ഏഴിനാണ് സംഭവങ്ങളുടെ തുടക്കം. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ ദിനേശൻ ശ്രീജിത്തിൻ്റെ ഓട്ടോറിക്ഷ പ്ലാക്കത്തടത്തേക്ക് ഓട്ടം വിളിച്ചു. പഴക്കമുള്ള വാഹനവുമായി ദുർഘടമായ ആ വഴിക്കുപോകാൻ കഴിയില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. ഇതോടെ ദിനേശൻ്റെ നേതൃത്വത്തിൽ ഏഴ് സിപിഎം സിപിഎം പ്രവർത്തകർ ചേർന്ന് ആക്രമിക്കുകയും വാഹനത്തിന്റെ താക്കോൽ ഊരിയെടുത്തുകൊണ്ട് പോകുകയും ചെയ്തു. പ്രശ്‌നം പരിഹരിക്കാൻ പീരുമേട് ഏരിയാ സെക്രട്ടറി നടത്തിയ ചർച്ചക്കിടയിലും മർദ്ദനമേറ്റെന്നാണ് പരാതി. ജൂൺ 18ന് ശ്രീജിത്തും സഹോദരമാരും ടൗണിൽ വച്ച് മദ്യപിച്ചത് എസ്എഫ്ഐ പ്രവർത്തകനായ അർജുൻ കൃഷ്ണയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. തർക്കം സംഘർഷത്തിൽ കലാശിക്കുകയും ശ്രീജിത്തും സംഘവും അർജുനെ മർദ്ദിക്കുകയും ചെയ്തു. തുടർന്ന് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകരെത്തി തിരിച്ചടിച്ചു. ഇതിൽ പരുക്കേറ്റ ശ്രീജിത്തിനെയും ബന്ധുക്കളെയും പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോൾ സിപിഎം പ്രവർത്തകർ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഓട്ടോറിക്ഷ തല്ലിത്തകർക്കുകയും ചെയ്തെന്നും പരാതിയുണ്ട്.

പരാതി നൽകിയിട്ടും പീരുമേട് പൊലീസ് കേസെടുക്കാൻ തയ്യാറായില്ലെന്നും ഇവർ പറയുന്നു. അതേസമയം അർജുൻ കൃഷ്ണയെ ശ്രീജിത്തും ബന്ധുക്കളും ചേർന്ന് തലക്കടിപ്പ് പരുക്കേൽപ്പിച്ചതാണ് സംഘർഷത്തിന് കാരണമെന്നാണ് സിപിഎം നേതൃത്വം പറയുന്നത്. അർജുനെ മർദ്ദിച്ചത് ചോദ്യം ചെയ്യാനെത്തിയപ്പോൾ മനപൂർവ്വം സംഘർഷം സൃഷ്ടിക്കുകയായിരുന്നുവെന്നും സിപിഎം പറയുന്നു. ഭീഷണിപ്പെടുത്തിയെന്ന ആരോപണവും നേതാക്കൾ നിഷേധിച്ചു.

Also Read: വ്യാജരേഖ ഉണ്ടാക്കിയെന്ന് സമ്മതിച്ച് വിദ്യ; കേസായപ്പോൾ അട്ടപ്പാടി ചുരത്തില്‍ കീറിക്കളഞ്ഞെന്നും മൊഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിരലടയാളം പതിയുന്നില്ലെന്ന സാങ്കേതിക കാരണം, കാസര്‍കോട്ടെ 68കാരി ഹേമാവതിക്ക് ആധാര്‍ കാര്‍ഡില്ല, വര്‍ഷങ്ങളായി ഓഫീസുകള്‍ കയറിയിറങ്ങുന്നു
മൂന്നു മാസത്തിനിടെ മൂന്നാം തവണ; പനമ്പറ്റയിലെ ബിവറേജസ് ഔട്‍ലെറ്റിൽ നിന്ന് മോഷണം പോയത് 22 കുപ്പി മദ്യം