ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Published : Feb 23, 2024, 09:14 PM IST
ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കാറിലിടിച്ചു മറിഞ്ഞു, ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

Synopsis

ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങൽ മൂന്നുമൂക്കിൽ വാഹനാപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു. പട്ട്ള തിരുവാതിരയിൽ മധുകുമാർ (66) ആണ് മരിച്ചത്. ഇന്ന് രാവിലെ 10 മണിയോടെ വെഡ് ലാൻഡിനു മുന്നിലായിരുന്നു സംഭവം. മൂന്നു മുക്കിൽ നിന്നും ആറ്റിങ്ങലിലേക്ക് വരുകയായിരുന്ന ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് നിർത്തിയിട്ടിരുന്ന കാറിൽ ഇടിക്കുകയായിരുന്നു. 

ആറ്റിങ്ങൽ കെ എസ് ആർ ടി സി സ്റ്റാൻഡിലെ ഓട്ടോറിക്ഷാ തൊഴിലാളിയാണ് മരിച്ച മധുകുമാർ.  അപകടത്തെ തുടർന്ന് പരിക്ക് പറ്റിയ മധുകുമാറിനെ നാട്ടുകാർ ആറ്റിങ്ങൽ വലിയകുന്നു താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 
പ്രസന്ന ആണ് മരിച്ച മധുകുമാറിൻ്റെ ഭാര്യ, എബിൻ, അക്ഷര എന്നിവർ മക്കൾ.

ആരും എടുക്കുന്നില്ലേ? സാനിറ്ററി നാപ്കിനും ഡയപ്പറുകളും പ്രതിസന്ധിയാക്കുന്നവരെ ആപ്പിലാക്കാൻ ഒരു പഞ്ചായത്ത്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

പാലക്കാട് നിന്ന് തട്ടിക്കൊണ്ട് പോയ വ്യവസായിയെ കണ്ടെത്തി പൊലീസ്, പ്രതികൾ ഉറങ്ങുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടി പൊലീസിനെ വിളിച്ചത് രക്ഷയായി
ടയർ പഞ്ചറായി വഴിയിൽ കുടുങ്ങിയ ലോറിക്ക് പിന്നിൽ ബൈക്കിടിച്ചുകയറി, യുവാവിന് ദാരുണാന്ത്യം