തൃപ്പൂണിത്തുറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു; റോഡിലെ കുഴിയിൽ വീഴാതെ വെട്ടിച്ചതെന്ന് സംശയം

Published : Sep 24, 2024, 03:10 PM ISTUpdated : Sep 24, 2024, 03:24 PM IST
തൃപ്പൂണിത്തുറയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് അപകടം, യാത്രക്കാരൻ മരിച്ചു; റോഡിലെ കുഴിയിൽ വീഴാതെ വെട്ടിച്ചതെന്ന് സംശയം

Synopsis

തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

കൊച്ചി: തൃപ്പൂണിത്തുറ ചാത്താരിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ എം പി എസ് ആംപിയൻസ് ഫ്ലാറ്റിൽ വിജയൻ നായർ (73) ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ ഇയാളെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇന്ന് രാവിലെ 8.45 ഓടെ യായിരുന്നു അപകടം.  റോഡിലെ കുഴി കണ്ട് ഓട്ടോറിക്ഷ വെട്ടിച്ചതാണ് മറിയാൻ കാരണമെന്ന് സൂചന. ഓട്ടോ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഫോർട്ട്കൊച്ചിയിലെ ‘ഹൗസ് ഓഫ് യേശുദാസ്’ മ്യൂസിയമാക്കുമെന്ന് നഗരസഭ, തന്നെ അറിയിച്ചിട്ടില്ലെന്ന് നിലവിലെ വീട്ടുടമ
കുരങ്ങിനെ കാണിച്ചു തരാം എന്ന് പ്രലോഭിപ്പിച്ച് 11 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 30 വർഷം തടവ്