കൃഷ്ണപുരം ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് അശോകന്റെ വീട്ടിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഷാപ്പുകളിൽ കള്ളിൽ കലക്കുന്നതിനായി ഇയാൾ ചില്ലറയായി സ്പിരിറ്റ് എത്തിച്ചു വിൽപ്പന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

കായംകുളം(ആലപ്പുഴ): വീട്ടിൽ അനധികൃതമായി സൂക്ഷിച്ചിരുന്ന 85 ലിറ്റർ സ്പിരിറ്റും തലയോട്ടിയോടുകൂടിയ രണ്ട് മാൻകൊമ്പുകളും എക്സൈസ് സംഘം പിടികൂടി. കൃഷ്ണപുരം ഓച്ചിറ ഞക്കനാൽ ആശാന്റെയ്യത്ത് അശോകന്റെ വീട്ടിൽനിന്നാണ് ഇവ കണ്ടെടുത്തത്. ഷാപ്പുകളിൽ കള്ളിൽ കലക്കുന്നതിനായി ഇയാൾ ചില്ലറയായി സ്പിരിറ്റ് എത്തിച്ചു വിൽപ്പന നടത്തുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് ചുമതലയുള്ള അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സർക്കിൾ ഇൻസ്പെക്ടർ ആർ ജി രാജേഷ്, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ രജിത്ത് കെ ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ വിനോജ് ഖാൻ സേട്ട്, കൊല്ലം ഐബി പ്രിവന്റീവ് ഓഫീസർ മനു ആർ എന്നിവർക്കൊപ്പം കായംകുളം എക്സൈസ് റേഞ്ച് പാർട്ടിയും സംയുക്തമായാണ് റെയ്ഡ് നടത്തിയത്.